View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശം മുങ്ങിയ ...

ചിത്രംതുമ്പോലാര്‍ച്ച (1974)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

aakasham mungiya palkkadalil ee
aalilakkannaneyarerinju!
amminjanalkan ammayille?
aariro padan achanille?
aariro araaaro

kanwaasramathile kaananathil - petta
kunjinekkalanjoru devadaasi
ethindrasadassile narthakiyaayaalum
vedanayorikkalum verpedumo? dukham verpedumo?
aarude pranayiniyayalum neeyorammayalle,
amma devathayalle?
aariro.. aaraaro....

ganganadiyile olangalil pandu
karnnane ozhukkiya kunthidevi
ethanthappurathile raajniyanennaalum
chethassileriyunna theekedumo? ninte theekedumo??
aarude priyathamayayalum neeyorammayalle,
amma devathayalle?

വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആകാശം മുങ്ങിയ പാല്‍ക്കടലില്‍ ഈ
ആലിലക്കണ്ണനെ ആരെറിഞ്ഞു!
അമ്മിഞ്ഞ നല്‍കാന്‍ അമ്മയില്ലേ?
ആരിരോ പാടാനച്ഛനില്ലേ?
ആരീരോ ആരീരോ ആരീരോ അരാരോ

കണ്വാശ്രമത്തിലെ കാനനത്തില്‍ - പെറ്റ
കുഞ്ഞിനെ കളഞ്ഞൊരു ദേവദാസീ
ഏതിന്ദ്രസദസ്സിലെ നര്‍ത്തകിയാകിലും
വേദനയൊരിക്കലും വേര്‍പെടുമോ - ദുഖം വേര്‍പെടുമോ?
ആരുടെ പ്രണയിനിയായാലും
നീയൊരമ്മയല്ലേ, അമ്മ ദേവതയല്ലേ?
ആരീരോ ആരീരോ (ആകാശം)

ഗംഗാനദിയിലെ ഓളങ്ങളില്‍
പണ്ടു കര്‍ണ്ണനെ ഒഴുക്കിയ കുന്തീദേവീ
ഏതന്തപ്പുരത്തിലെ രാജ്ഞിയാണെങ്കിലും
ചേതസ്സിലെരിയുന്ന തീകെടുമോ - നിന്റെ തീ കെടുമോ?
ആരുടെ പ്രിയതമയായാലും
നീയൊരമ്മയല്ലേ, അമ്മ ദേവതയല്ലേ?
ആരീരോ ആരീരോ (ആകാശം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയന്നക്കിളിചുണ്ടൻ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മല്ലാക്ഷീ മദിരാക്ഷീ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മഞ്ഞപ്പളുങ്കൻ മലയിലൂടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാണന്റെ വീണയ്ക്കു
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അത്തം രോഹിണി
ആലാപനം : എല്‍ ആര്‍ ഈശ്വരി, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണാന്തളിമുറ്റം പൂത്തെടി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തൃപ്പങ്ങോട്ടപ്പാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ