കണ്ണാന്തളിമുറ്റം പൂത്തെടി ...
ചിത്രം | തുമ്പോലാര്‍ച്ച (1974) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai Kannamthali muttam poothedi Kaaverikkili thathamme Ponnahtira thingaludichedi Ponnolakkili thathamme Thathamme........ Noolum thaaliyum kettaatha poovukal Noyambu nokkum mathikkakathu Vellippallakkil vannirangi Padippurappadavukal parannirangi Thangam pathichoru methiyadiyum konden Anka chekavan varanundedi Kaikaal kazhukaan panineer kindikal Kaanichu kodukkedi thathamme.. Aarkkum vendi orungaath akouthukam Aninjorungum araykkakathu. Manthram kettiya thakidu ketti. Murukki chuvappicha chiri vidarthi.. Anka thazhambulla virimaarumaayente Anka chekavan varanondedi. Ksheenam maattan ilam poomethakal Kaanichu kodukkedi thathamme | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണാംതളിമുറ്റം പൂത്തെടി കാവേരിക്കിളിത്തത്തമ്മേ പൊന്നാതിരത്തിങ്കളുദിച്ചെടി പൊന്നോലക്കിളിത്തത്തമ്മേ തത്തമ്മേ........... നൂലും താലിയും കെട്ടാത്ത പൂവുകള്‍ നൊയമ്പുനോല്‍ക്കും മതില്‍ക്കകത്ത് വെള്ളിപ്പല്ലക്കില്‍ വന്നിറങ്ങി പടിപ്പുരപ്പടവുകള്‍ പറന്നിറങ്ങി തങ്കം പതിച്ചൊരു മെതിയടിയും കൊണ്ടെന്‍ അങ്കച്ചേകവന്‍ വരണൊണ്ടെടീ കൈകാല്‍ കഴുകാന്‍ പനിനീര്‍ക്കിണ്ടികള്‍ കാണിച്ചുകൊടുക്കെടി തത്തമ്മേ.... ആര്‍ക്കും വേണ്ടി ഒരുങ്ങാത്ത കൌതുകം അണിഞ്ഞൊരുങ്ങും മുറിയ്ക്കകത്ത് മന്ത്രം കെട്ടിയ തകിടുകെട്ടീ മുറുക്കിച്ചുവപ്പിച്ച ചിരിവിടര്‍ത്തി അങ്കത്തഴമ്പുള്ള വിരിമാറുമായെന്റെ അങ്കച്ചേകവന്‍ വരണൊണ്ടെടീ ക്ഷീണം മാറ്റാന്‍ ഇളം പൂമെത്തകള്‍ കാണിച്ചുകൊടുക്കെടി തത്തമ്മേ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരയന്നക്കിളിചുണ്ടൻ
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മല്ലാക്ഷീ മദിരാക്ഷീ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മഞ്ഞപ്പളുങ്കൻ മലയിലൂടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശം മുങ്ങിയ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാണന്റെ വീണയ്ക്കു
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അത്തം രോഹിണി
- ആലാപനം : എല്‍ ആര്‍ ഈശ്വരി, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തൃപ്പങ്ങോട്ടപ്പാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ