View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പകം പൂക്കുന്ന ...

ചിത്രംരാജഹംസം (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on July 11, 2009

ചെമ്പകം പൂക്കുന്ന താഴ്വരയില്‍
ചന്ദ്രഗിരിയുടെ താഴ്വരയില്‍
സ്വര്‍ണ്ണച്ചിറകടിച്ചെത്തീ പണ്ടൊരു
സ്വര്‍ഗ്ഗവാതില്‍ പക്ഷീ....
(ചെമ്പകം പൂക്കുന്ന...)

തെക്കന്‍ കാറ്റിനു തണുപ്പു കൂടി കിളി
തേനുണ്ടു തളിരുണ്ടു മദിച്ചു പാടീ
നക്ഷത്ര കൊടിയുള്ള മയില്‍പ്പെണ്ണേ നിന്റെ
നൃത്തം കാണാന്‍ ഞാന്‍ വന്നൂ
(ചെമ്പകം പൂക്കുന്ന...)

ആടും മയിലിനു കുളിരുകോരീ അവള്‍
ആലിലയരമണികിലുക്കിപ്പാടീ
ഗന്ധര്‍വന്‍ കാട്ടിലെയിണപ്പക്ഷീ നിന്റെ
ഗാനം കേള്‍ക്കാന്‍ ഞാന്‍ നിന്നൂ
(ചെമ്പകം പൂക്കുന്ന...)

ആറ്റും കടവിലെ കുടിലുമേഞ്ഞൂ
അകത്തായിരമിലവര്‍ങപ്പൂ ചൊരിഞ്ഞൂ
കന്നിരാവുദിച്ചപ്പോള്‍ കിളി പാടീ
രാത്രി കളിയാടീടാന്‍ നീ വരുമോ?
(ചെമ്പകം പൂക്കുന്ന...)

പെയ്തും പെറുക്കിയും ഋതുക്കള്‍ പോയി
സ്വര്‍ഗ്ഗ വാതിലും തുറന്നിട്ടാ കിളികള്‍ പോയീ
പെണ്മയില്‍നല്‍കിയോരിളംകുഞ്ഞേ നിന്റെ
അമ്മയെകാണാന്‍ രാരീരോ....
(ചെമ്പകം പൂക്കുന്ന....)


----------------------------------


Added by devi pillai on March 18, 2010

chempakam pookkunna thaazhvarayil
chandragiriyude thaazhvarayil
swarnnachirakadichethi pandoru
swarggavaathilppakshee

thekkan kaattinu thanuppukoodi kili
thenundu thalirundu madichupaadi
nakshathrakkodiyulla mayilppenne ninte
nritham kaanaan njaan vannuu

aadum mayilinu kulirukori aval
aalilayaramani kilukkippaadi
gandharvan kaattile inappakshi ninte
gaanam kelkkaan njaan ninnoo

aattum kadavile kudilumenju
akathaayiram ilavarnga poochorinju
kanniraavudichappol kilipaadi
rathri kaliyaadeedaan nee varumo

peythum perukkiyum rithukkal poyi
swargga vaathilum thurannitta kilikal poyi
penmayil nalkiyorilam kunje ninte
ammayekkaanan raareero


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്യാസിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയേ നിന്‍ ഹൃദയമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പച്ചിലയും കത്രികയും
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശകുന്തളേ
ആലാപനം : അയിരൂര്‍ സദാശിവന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കേശഭാരം കബരിയിൽ
ആലാപനം : മനോഹരന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ