എന്നെ നിൻ കണ്ണുകൾ ...
ചിത്രം | വിഷ്ണു വിജയം (1974) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by jayalakshmi.ravi@gmail.com on February 16, 2010 എന്നെ നിന്‍ കണ്ണുകള്‍ തടവിലാക്കി എന്നെ നിന്‍ യൗവ്വനം അടിമയാക്കി ഏതിന്ദ്രജാല പ്രയോഗം കൊണ്ടു നീ എന്നെ വശംവദയാക്കി നിന്‍ മുന്നില്‍ എന്നെ ദുര്‍ബലയാക്കി.... (എന്നെ നിന്‍ കണ്ണുകള്‍....) പുഴയുടെ കൈകള്‍ പൊതിഞ്ഞുപിടിക്കും പുരുഷസൗന്ദര്യമേ.... നീ പഞ്ചലോഹ മണികൃഷ്ണവിഗ്രഹം പനിനീരാടിയ പോലെ എന്‍ ചുരുള്‍മുടിയാല്‍ നിന്മെയ് തോര്‍ത്താന്‍ എന്നെ അനുവദിക്കൂ...എന്നെ അനുവദിക്കൂ... ആഹാ...ആഹാ..ആഹാ...ആ.... (എന്നെ നിന്‍ കണ്ണുകള്‍.....) മനസ്സിലെ പൂക്കള്‍ ചൊടികളില്‍ തൊടുക്കും പ്രണയകൗശലമേ..... നീ പഞ്ചബാണനിടം തോളിലിട്ടൊരു പവിഴത്തൂണീരം പോലെ എന്‍ മെയ്യാകെ നിന്‍ പൂമ്പൊടി ചാര്‍ത്താന്‍ എന്നെ അനുവദിക്കൂ...എന്നെ അനുവദിക്കൂ... ആഹാ...ആഹാ..ആഹാ...ആ.... (എന്നെ നിന്‍ കണ്ണുകള്‍.....) ---------------------------------- Added by jayalakshmi.ravi@gmail.com on February 16, 2010 Ente nin kannukal thadavilaakki enne nin youvvanam adimayaakki ethindrajaalaprayogam kondu nee enne vashamvadayaakki nin munnil enne durbalayaakki.... (enne nin kannukal.....) puzhayude kaikal pothinjupidikkum purushasoundaryame nee panchaloha manikrishnavigraham panineeraadiyapole en churulmudiyaal nin mey thorthaan enne anuvadikkoo....enne anuvadikkoo... aahaa...aahaa..aahaa...aa..... (enne nin kannukal....) manassile pookkal chodikalil thodukkum pranayakoushalame.... nee panchabaananitam tholilittoru pavizhathooneeram pole en meyaake nin poombodi chaarthaan enne anuvadikkoo...enne anuvadikkoo... aahaa...aahaa..aahaa...aa..... (enne nin kannukal....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗരുഡപഞ്ചമി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പുഷ്പദലങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ