View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീർ മഴ ...

ചിത്രംഭൂമിദേവി പുഷ്പിണിയായി     (1974)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Panineermazha poomazha thenmazha
mazhayil kuthirunnorazhake
nanayunnathu kanchukamo sakhee
ninne pothiyum youvvanamo
(panineermazha.....)
panineermazha poomazha thenmazha

kanpeelikalil thangi chundile
kamalakkoombukal nulli
maaril pottithakarnnu chithari
mruduromangalilidari
pokkilkkuzhiyoru thadaakamaakkiya
pavizha mazhathulli
pandu sreepaarvathiyeppole
ninneyum sundariyaakki
sundariyaakki
panineermazha poomazha thenmazha

meghappookkaliloode mukalile
mazhavilpoykayiloode
(megha....)
kaattin chirakil pidichukayari
kanakappoombodi pooshi
mannin manassile vikaaramaayoru
madhura mazhathulli
pandu bhaageerathiyepole
ninneyum pushpiniyaakki
pushpiniyaakki
(panineermazha.....)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

പനിനീര്‍മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നോരഴകേ
നനയുന്നതു കഞ്ചുകമോ നിന്നെ
പൊതിയും യൌവ്വനമോ (പനിനീര്‍മഴ)

കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ
നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ)

മേഘപ്പൂക്കളിലൂടെ -മുകളിലെ
മഴവില്‍ പൊയ്കയിലൂടെ
കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി
കനകപ്പൂമ്പൊടി പൂശി
മണ്ണിന്‍ മനസ്സിലെ വികാരമായൊരു
മധുരമഴത്തുള്ളി
പണ്ടു ഭാഗീരഥിയെപ്പോലെ
നിന്നെയും പുഷ്പിണിയാക്കി -
പുഷ്പിണിയാക്കി (പനിനീര്‍മഴ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദന്തഗോപുരം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചോരതുടിക്കും
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാതിരാ തണുപ്പു വീണു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പന്തയം ഒരു പന്തയം
ആലാപനം : പി മാധുരി, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നദികൾ നദികൾ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തിരുനെല്ലിക്കാട്ടിലോ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ