View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുവിധു രാത്രി ...

ചിത്രംവൃന്ദാവനം (1974)
ചലച്ചിത്ര സംവിധാനംകെ പി പിള്ള
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി മാധുരി, ചിറയിൻ‌കീഴ് സോമൻ

വരികള്‍

Added by devi pillai on December 30, 2008
മധുവിധുരാത്രിയില്‍ മണവറയില്‍
മതിമുഖിനീ വന്നണയുമ്പോള്‍
നാണിച്ചുനില്‍ക്കുമോ എന്മാറില്‍ തലചായ്ചു നില്‍ക്കുമോ?
ചന്ദനക്കട്ടിലില്‍ ചാരിയിരുന്നുഞാന്‍ ചന്ദ്രനെനോക്കി കഥപറയും..
കണ്ണെറിഞ്ഞെന്നെ അരികില്‍ വിളിക്കുമ്പോള്‍
കാണാത്ത ഭാവത്തില്‍ ഞാനിരിക്കും
(മധുവിധു...)


കൈവിരല്‍ത്തുമ്പാല്‍ഞാനിക്കിളി കൂട്ടുമ്പോള്‍
കാതില്‍ രഹസ്യം പറഞ്ഞിടുമ്പോള്‍
കാമിനിപ്പെണ്ണെന്തു ചെയ്യും മനസ്സിന്റെ
താളവും മേളവും തെറ്റും
(മധുവിധു...)

മണിയറവാതില്‍ തുറന്നൂ ഞാനപ്പോള്‍
സഖികളെത്തേടീ നടന്നുപോകും
കൂട്ടാരുമില്ലാതെ ചന്ദനക്കട്ടിലില്‍
ദേവന്‍ മലര്‍ന്നു വീണുറങ്ങും
(മധുവിധു..)

----------------------------------

Added by devi pillai on December 30, 2008
madhuvidhu rathriyil manavarayil
madhumathi nee vannanayumpol
naanichunilkkumo en maaril thalachaychu nilkkumo?
chandanakkattilil chaariyirunnu njaan
chandrane nokki kadhaparayum
kannerinjenne arike vilikkumpol
kaanatha bhaavathil njaanirikkum
(madhuvidhu...)

kaiviralthumbal njanikkilikoottumpol
kaathil rahasyamparanjidumpol
kaaminippennenthucheyyum manassinte thalavum melavum thettum
(madhuvidhu ....)

maniyaravathil thurannoo najnappol sakhikale thedi nadannu pokum
koottarumillathe chandanakkattilil
devan malarnnu veenurangum
(madhuvidhu...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു സ്വപ്ന ബിന്ദുവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്വർഗമന്ദാരപൂക്കൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പട്ടുടയാട
ആലാപനം : പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ്‌   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു തുള്ളി മധുതാ
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍