View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തില്ല പൂത്തില്ല ...

ചിത്രംഅരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ (1974)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകോറസ്‌, ശ്രീലത നമ്പൂതിരി

വരികള്‍

Added by devi pillai on November 13, 2008

കാത്തില്ല പൂത്തില്ല തളിര്‍ത്തില്ല
ഇളംകൊടിത്തൂമുല്ല കസ്തൂരി മാവിലെ തൈമുല്ല
മകയിരം നാള്‍കുറെ പൂവേണം
മലനാട്ടമ്മയ്ക്കു തിരുനോമ്പ്
(കാത്തില്ല....)

കാതിലോല തെങ്ങോല
കാലത്തും വൈയ്യിട്ടും പൊന്നോല
അടിമുടി ചമയാന്‍ കൈതപ്പൂ
ആടകള്‍ നെയ്യാന്‍ പൊന്‍പുലരി
(കാത്തില്ല ..)

വെയിലും മഴയും വേലയ്ക്ക്
മയിലുകള്‍ നര്‍ത്തന ലീലയ്ക്ക്
ലാലാലലാലാലലാല...
കാപ്പും വളയും കൊണ്ടുവരും
കടലാം സുന്ദരി കളിത്തോഴി
(കാത്തില്ല..)

ചിങ്ങം ചികുരത്തില്‍ പൂ ചൂടും
മിഥുനം നെറ്റിയില്‍ ചാന്തു തൊടും
മകരം മാമ്പൂ മഴചൊരിയും
മലനാട്ടമ്മ പൊന്നമ്മ


----------------------------------


Added by Susie on October 14, 2009

kaathilla poothilla thalirthilla
ilam kodi thoomulla
kasthoori maavile thaimulla
makayiram naal kure poo venam
malanaattammaykku thiru nombu
(kaathilla)

kaathilola thengola
kaalathum vayyittum ponnola
adimudi chamayaan kaithappoo
aadakal neyyaan pon pulari
(kaathilla)

veyilum mazhayum velaykku
mayilukal narthana leelaykku
laa...laaa...
kaappum valayum kondu varum
kadalaam sundari kalithozhi
(kaathilla)

chingam chikurathil poo choodum
mithunam nettiyil chaanthu thodum
makaram maamboo mazha choriyum
malanaattamma ponnamma


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകസിംഹാസനത്തില്‍
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പഞ്ചബാണനെന്‍ ചെവിയില്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുല്ലപ്പൂം പല്ലിലോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പച്ചമലപ്പനങ്കുരുവി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നിന്റെ മിഴിയില്‍ നീലോല്‍പ്പലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിങ്കൾമുഖി
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നരനായിങ്ങനെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിനുതാസുതനേ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാമൻ പുഷ്പദളങ്ങൾ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി