View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭസ്മക്കുറി തൊട്ടു ...

ചിത്രംതാമരത്തോണി (1975)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനവയലാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010

ഭസ്മക്കുറി തൊട്ട കൈലാസമേ
പഞ്ചാക്ഷരം ചൊല്ലും ഇളം തെന്നലേ
ഭഗവാൻ എങ്ങു പോയി എങ്ങു പോയ് എന്റെ
പ്രാണാധിനായകൻ എങ്ങു പോയ്
(ഭസ്മക്കുറി..)

സുവർണ്ണഗോപുരമകുടം ചൂടും
ശുചീന്ദ്രം കാണാൻ പോയോ
പാടുന്ന തൂണുകൾക്കരികിൽ നാഥൻ
പാട്ടും കേട്ടുറങ്ങിപ്പോയോ
തിരുവാതിരയല്ലേ ഇന്ന്
ശിവതാണ്ഡവമില്ലേ
(ഭസ്മക്കുറി..)

കാമാസ്ത്ര വിഭൂഷിതനായി
കന്യാകുമാരി കാണാൻ പോയോ
ശ്രീപാദം പാറ തന്നരികിൽ നാഥൻ
സ്വപ്നം കണ്ടുറങ്ങിപ്പോയോ
തിരുവാതിരയല്ലേ ഇന്ന്
ശിവതാണ്ഡവമില്ലേ
(ഭസ്മക്കുറി..)


----------------------------------


Added by devi pillai on November 21, 2010

bhasmakkuri thotta kailaasame
panchaaksharam chollum ilamthennale
bhagavaan engupoyi engupoyi ente
praanaadhinaayakan engupoyi?

suvarnnagopura makudam choodum
shucheendram kaanaan poyo?
paadunna thoonukalkkarikil naadhan
paattum ketturangippoyo?
thiruvaathirayalle innu
shivathaandavamille?

kaamaasthra vibhooshithanaay
kanyaakumaari kaanaan poyo?
sreepaadam paarathannarikil naadhan
swapnam kandurangippoyo?
thiruvaathirayalle innu
shivathaandavamille?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടിയ്ക്കുന്നതിടത്തുകണ്ണോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഐശ്വര്യദേവതേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കസ്തൂരി ശങ്കർ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ബട്ടര്‍ഫ്‌ളൈ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഒന്നു പെറ്റു കുഞ്ഞു
ആലാപനം : ഗോപാലകൃഷ്ണൻ, കസ്തൂരി ശങ്കർ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഇതു ശിശിരം
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍