View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാ നിഷാദ ...

ചിത്രംമാനിഷാദ (1975)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on February 9, 2010

മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
(മാ നിഷാദ.....)

ഏതോ വേടന്റെ അമ്പേറ്റു വീണൊരു ചേതോഹാരിയാം ഇണപക്ഷി
തമസാതീരത്തു നിന്‍ മുറിപ്പാടുകള്‍ തഴുകുവാന്‍ വന്നതാണാ ഗീതം
യുഗസ്നേഹഗീതം.....ഋഷിഗീതം...

മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം

സീതാദുഃഖമൊരിതിഹാസമാക്കിയ ത്രേതായുഗത്തിലെ വാത്മീകി
വിരഹം ഞങ്ങളെ വേര്‍പ്പെടുത്തും നേരം അരുതെന്നു വിലക്കുമോ നിന്‍ ഗീതം
പ്രതിഷേധഗീതം.....ഋഷിഗീതം....

മാ നിഷാദ......മാ നിഷാദ.....
ആദികവിയുടെ ദുഃഖമുണര്‍ത്തിയ അസ്വസ്ഥതയുടെ ഗീതം ഇതു
കാമുകഹൃദയങ്ങള്‍ മുറിവേല്‍ക്കുമ്പോള്‍ കാലം പാടും ഗീതം
മാ നിഷാദ......മാ നിഷാദ.... 

----------------------------------

Added by jayalakshmi.ravi@gmail.com on February 9, 2010

Maa nishaada..... maa nishaada.....
aadikaviyute dukhamunarthiya aswathathayute geetham ithu
kaamukahrudayangal murivelkkumbol kaalam paatum geetham
(maa nishaada...)

etho vetante ambettu veenoru chethohaariyaam inapakshi
thamasaatherathu nin murippatukal thazhukuvaan vannathaanaa geetham
yugasnehageetham rishigeetham....

maa nishaada..... maa nishaada.....
aadikaviyute dukhamunarthiya aswathathayute geetham ithu
kaamukahrudayangal murivelkkumbol kaalam paatum geetham

seethaadukhamorithihaasamaakkiya threthaayugathile valthmeeki
viraham njangale verppetuthum neram aruthennu vilakkumo nin geetham
prathishedhageetham rishigeetham....

maa nishaada..... maa nishaada.....
aadikaviyute dukham unarthiya aswathathayute geetham ithu
kaamukahrudayangal murivelkkumbol kaalam paatum geetham
maa nishaada.....maa nishaada..... 

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിപ്രവാള
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രാത്രിയിലെ നര്‍ത്തകികള്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടം ബെച്ച കോട്ടിട്ട
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വില്വമംഗലത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാലടിപ്പുഴയുടെ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കന്യാകുമാരിയും കാശ്‌മീരും
ആലാപനം : പി മാധുരി, വാണി ജയറാം, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പങ്കജാക്ഷൻ
ആലാപനം : ഗിരിജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടേൻ
ആലാപനം : ഗിരിജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചീർപ്പുകൾ
ആലാപനം : ഗിരിജ   |   രചന : കണ്ണദാസന്‍   |   സംഗീതം : ജി ദേവരാജൻ
താമരപ്പൂങ്കാവില്‍
ആലാപനം : ഗിരിജ, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആന്ധ്രമാത
ആലാപനം : പി സുശീല   |   രചന : അനുസേറ്റിശുഭ റാവു   |   സംഗീതം : ജി ദേവരാജൻ
കല്യാണമാല
ആലാപനം : വാണി ജയറാം   |   രചന : കണ്ണദാസന്‍   |   സംഗീതം : ജി ദേവരാജൻ