View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുമെതിയടിയിട്ട ...

ചിത്രംമുച്ചീട്ടുകളിക്കാരന്റെ മകള്‍ (1975)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

muthumethiyadiyitta sulthaane
mumthaasinte kanavile shaajahaane ninte
ponmukil kodiyulla poovulla medaykku
njammale konduponathennaanu

shaalimaar vanathile chirakulla kaattathu
cherumottu thudikkana thanuppathu
kalichirimaaraatha kannaadivalayittu
kaikorthu nadakkanathennaanu- ponnum
kavilathu purakaananathennaanu

venpattu virippittu virippinmel poovittu
pavizhavum korthu njanirikkumpol
ithuvare meettaatha guitar polenne
idamtholil kidathanathennaanu athin
idanenchil vilayaadanathennaanu?
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മുത്തുമെതിയടിയിട്ട സുൽത്താനേ
മുംതാസിൻ കനവിലെ ഷാജഹാനേ നിന്റെ
പൊന്മുകിൽ കൊടിയുള്ള പൂവുള്ള മേടക്ക്
ഞമ്മളെ കൊണ്ടു പോണതെന്നാണു (മുത്തു...)

ഷാലിമാർ വനത്തിലെ ചിറകുള്ള കാറ്റത്ത്
ചെറുമൊട്ട് തുടിക്കണ തണുപ്പത്ത്
കളിചിരി മാറാത്ത കണ്ണാടി വളയിട്ട്
കൈ കോർത്തു നടക്കണതെന്നാണു പൊന്നും
കവിളത്ത് പുറ കാണണതെന്നാണു (മുത്തു..)


വെൺ പട്ടു വിരിപ്പീട്ട് വിരിപ്പിന്മേൽ പൂവിട്ട്
പവിഴവും കോർത്തു ഞാനിരിക്കുമ്പോൾ
ഇതു വരെ മീട്ടാത്ത ഗിത്താർ പോലെന്നെ
ഇടം തോളിൽ കിടത്തണതെന്നാണു അതിൽ
ഇടനെഞ്ചിൽ വിളയാടണതെന്നാണു (മുത്തു..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടുകുടുപാണ്ടിപ്പെണ്ണൂ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുച്ചീട്ടുകളിക്കണ മിഴി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സംഗതിയറിഞ്ഞോ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്‍, മനോഹരന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ