കമലശരൻ കാഴ്ചവെച്ച ...
ചിത്രം | ക്രിമിനല്‍സ് (കയങ്ങള്‍) (1975) |
ചലച്ചിത്ര സംവിധാനം | എസ് ബാബു |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എല്‍ ആര് അഞ്ജലി |
വരികള്‍
Added by madhavabhadran on June 7, 2010 (പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും ഞാന്‍ കൈവശമാക്കും (സ്ത്രീ) കരളിനുള്ളില് ഒളിഞ്ഞിരിയ്ക്കും കൗശലമെല്ലാം ഇന്നു കവടി വെച്ചു കരിമഷി നോക്കി കണ്ടു പിടിക്കും ഞാന്‍ കണ്ടു പിടിക്കും (പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ (പു) കല്യാണ പ്രായമായ കാമിനിയാളേ (2) നിന്റെ നിറമാറില്‍ കന്മദമോ കന്മഷമോ കാതിലോലപ്പവിഴമണി മാലകള്‍ ചാര്‍ത്തും നിന്റെ കവിളിണയില്‍ കുങ്കുമോ ചെന്നിണമോ (സ്ത്രീ) കന്മദമല്ലാ കുങ്കുമമല്ലാ (പു) പിന്നെ (സ്ത്രീ) കാമുകന്റെ മനം മയക്കും പൊടിപൊടി മന്ത്രം (പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും ഞാന്‍ കൈവശമാക്കും (പു) കുറുമൊഴികള് കിന്നരിയ്ക്കും കൂന്തലിനുള്ളില്‍ കുവലയമായ് ഞാനൊരിയ്ക്കല്‍ ഒളിച്ചിരിയ്ക്കും പഴമൊഴികള്‍ കതിരണിയും നിന് ചുണ്ടിണയില്‍ പ്രണയ പല്ലവിയായ് വേഷമിട്ട് തപസ്സിരിയ്ക്കും (സ്ത്രീ) പരിഭവമില്ല പരാതിയില്ല (പു) പിന്നെ (സ്ത്രീ) പല്ലവിയെ പാട്ടിലാക്കി തടവിലിടും ഞാന്‍ (പു) കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും ഞാന്‍ കൈവശമാക്കും (ഡു) അ... ---------------------------------- Added by jayalakshmi.ravi@gmail.com on July 18, 2010 Kamalasharan kaazhchavecha kanimalare ninte mizhikalile kallakkadhakal kaivashamaakkum njaan kaivashamaakum karalinullil olinjirikkum koushalamellaam innu kavadi vechu karimashi nokki kandupidikkum njaan kandupidikkum kamalasharan kaazhchavecha kanimalare.... kalyaanapraayamaaya kaaminiyaale... kalyaanapraayamaaya kaaminiyaale ninte niramaaril kanmadamo ? kanmashamo ? kaathilolappavizhamani maalakal chaarthum ninte kavilinalayil kunkumamo ? chenninamo ? kanmadamalla kunkumamalla pinne ? kaamukante manam mayakkum podipodi manthram (kamalasharan....) kurumozhikal kinnariykkum koonthalinullil kuvalayamaay njaanoriykkal olichirikkum pazhamozhikal kathiraniyum nin chundinayil pranaya pallaviyaay veshamittu thapassirikkum paribhavamilla paraathiyilla pinne ? pallaviye paattilaakki thadavilidum njaan (kamalasharan....) aahaahaa....aa...aa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൈവം വന്നു വിളിച്ചാൽ
- ആലാപനം : എല്‍ ആര് അഞ്ജലി, മനോഹരന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എംഎസ് ബാബുരാജ്
- പുരുഷന്മാരുടെ ഗന്ധം
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എംഎസ് ബാബുരാജ്
- കാന്താരി
- ആലാപനം : സീറോ ബാബു | രചന : ശ്രീമൂലനഗരം വിജയന് | സംഗീതം : എംഎസ് ബാബുരാജ്