View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തങ്കത്തിങ്കള്‍ താഴിക ...

ചിത്രംഅതിഥി (1975)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by parvathy venugopal on August 26, 2009
തങ്കത്തിങ്കള്‍ താഴികക്കുടമുള്ള നഗരം - എന്റെ
സങ്കല്‍പ്പങ്ങള്‍ക്കു ചിറകുകള്‍ നല്‍കിയ സ്വപ്നനഗരം
ആയിരം മുഖമുള്ള - മുഖം തോറുമഴകുള്ള
മായാനഗരം (തങ്കത്തിങ്കള്‍)

ആയിരമമരാവതികള്‍ - പതിനായിരമളകാപുരികള്‍
പത്തുനൂറു മേനകമാര്‍ പാതിരാസുന്ദരിമാര്‍
നൃത്തമാടി വരവേല്‍ക്കും നിശാങ്കണങ്ങള്‍
സ്വര്‍ഗ്ഗമേഘ കൊടി ചൂടും ദാരുശില്പക്കെട്ടുകളില്‍
സ്വര്‍ണ്ണമുഖം മൂടിവെച്ച ദൈവങ്ങള്‍
അവിടെ വരൂ അവിടെ വരൂ നിങ്ങള്‍
അതിഥികളാകൂ (തങ്കത്തിങ്കള്‍)

ആയിരമിരവിന്‍ ജഠങ്ങള്‍
പതിനായിരമുഷസ്സിന്‍ രഥങ്ങള്‍
കണ്ണുകളില്‍ ദാഹവുമായ് കാമുകീകാമുകന്മാര്‍
കാമശാസ്ത്രം പഠിക്കുന്ന കടല്‍പ്പുറങ്ങള്‍
ഇത്ര നാളും കാണാത്തോരാനഗരോദ്യാനത്തിലെ
ചിത്രവര്‍ണ്ണ തുമ്പികളെന്‍ മോഹങ്ങള്‍
അവിടെ വരൂ അവിടെ വരൂ നിങ്ങള്‍
അതിഥികളാകൂ
തങ്കത്തിങ്കള്‍ താഴികക്കുടമുള്ള നഗരം.



----------------------------------

Added by jayalakshmi.ravi@gmail.com on March 25, 2010

Thankathinkal thaazhikakkutamulla nagaram
ente sankalpangalkku chirakukal nalkiya swapnanagaram
aayiram mukhamulla mukham thorumazhakulla maayaanagaram...
(thankathinkal.......)

aayiramamaraavathikal pathinaayiramalakaapurikal
pathunooru menakamaar paathiraasundarimaar
nruthamaati varavelkkum nishaankanagal
swarggameghakkoti chootum daarushilpakkettukalil
swarnnamukhammootivecha daivangal
avite varoo avite avroo ningal athidhikalaakoo
(thankathinkal.....)

aayiramiravin jadangal pathinaayiramushassin radhangal
kannukalil daahavumaay kaamukeekaamukanmaar
kaamashaashtram padikkunna katalppurangal
ithranaalum kaanaathoraanagarodyaanathile
chithravarnnathumbikalen mohangal
avite varoo avite varoo ningal athidhikalaakoo....
(thankathinkal.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സീമന്തിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഹം ബ്രഹ്മാസ്മി
ആലാപനം : അയിരൂര്‍ സദാശിവന്‍, മനോഹരന്‍, തോമസ്, ചിറയിൻ‌കീഴ് സോമൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗ മ ധ നി സ (Bit)
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ