View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സീമന്തിനി ...

ചിത്രംഅതിഥി (1975)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

 Seemanthini nin chodikalilaarude
prema mridu smerathin sindooram
Aarude kainakhendu mareechikayil
Kulichaake thalirthu nin kaumaaram (Seemanthini)

Venchirakothukkiya praavukal polulla
Chanchala padangalode nee
Mandam mandam nadakkumbol thane paadumoru
manvipanjikayii bhoomii
Enne nin maarile izhakalaakkuu
Enne ninnanuraaga pallaviyaakkuu.....pallaviyaakkuu (Seemanthini)

Nin nizhal kozhinjoriiyekaantha veedhiyile
nirmaalya thulasi pole ee ente
Neduveerppukal than kaattum kondu njaa-
nente dukhangaleyurakkum
ninte nooru poymukhangal valicheriyum
ninnil njaan nilakkaatha vedanayaakum..vedanayaakum (Seemanthini)
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

സീമന്തിനീ...
സീമന്തിനി നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം
ആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-
ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)

വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള
ചഞ്ചലപദങ്ങളോടെ
നീ മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു
മണ്‍വിപഞ്ചികയീ ഭൂമി
എന്നെയതിന്‍ മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ -
പല്ലവിയാക്കൂ പല്ലവിയാക്കൂ (സീമന്തിനീ)

നിന്‍ നിഴല്‍ കൊഴിഞ്ഞൊരീ ഏകാന്തവീഥിയിലെ
നിര്‍മ്മാല്യ തുളസിപോലെ
ഈ എന്റെ നെടുവീര്‍പ്പുകള്‍തന്‍ കാറ്റും കൊണ്ടു ഞാന്‍
എന്റെ ദു:ഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ് മുഖങ്ങള്‍ വലിച്ചെറിയും
നിന്നില്‍ ഞാന്‍ നിലയ്ക്കാത്ത വേദനയാകും
വേദനയാകും വേദനയാകും (സീമന്തിനീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തങ്കത്തിങ്കള്‍ താഴിക
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഹം ബ്രഹ്മാസ്മി
ആലാപനം : അയിരൂര്‍ സദാശിവന്‍, മനോഹരന്‍, തോമസ്, ചിറയിൻ‌കീഴ് സോമൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗ മ ധ നി സ (Bit)
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ