View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രാണനാഥാ ...

ചിത്രംപാലാഴി മഥനം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by jayalakshmi.ravi@gmail.com on January 5, 2010
പ്രാണനാഥാ വരുന്നൂ ഞാന്‍
പാദമലരില്‍ വീഴുവാന്‍
കാമദേവാ നിന്റെ മാറില്‍
പ്രേമലതയായ് പടരുവാന്‍
(പ്രാണനാഥാ.....)
നാഥാ.....നാഥാ.....

ഓമനത്തിങ്കള്‍ തിലകം ചാര്‍ത്തി
ഒരു ടണ്‍ പൗഡര്‍ വാരിപൂശി
സ്യൂട്ടും കോട്ടും ഹാറ്റുമണിഞ്ഞെന്‍
കൂട്ടുകാരന്‍ കുണുങ്ങി നില്‍‌പൂ
കുളിരുപെയ്യും രാവില്‍ പോലും
കൂളിങ്ങ് ഗ്ലാസ്സുമായ് ഞെളിഞ്ഞു നില്‍‌പൂ
ചാര്‍ളി ചാപ്ലിനോ നീ
ജോണിവാക്കറോ നീ
രാജ് കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂര്‍ ഭാസിയോ

പ്രാണനാഥാ വരുന്നൂ ഞാന്‍

വയസ്സില്‍ നീയൊരു മാര്‍ക്കണ്ഡേയന്‍
ശൃംഗാരത്തില്‍ നീ അനിരുദ്ധന്‍
നിന്നെ കണ്ടാല്‍ ചിരിവിടരാത്തൊരു
പെണ്മണിയെങ്ങാന്‍ ഭൂമിയിലുണ്ടോ
പരിചയത്തിന്‍ കുറവു കൊണ്ടൊ
പാടേ വിളറി വദനാരവിന്ദം
ചാര്‍ളി ചാപ്ലിനോ നീ
ജോണിവാക്കറോ നീ
രാജ് കപൂറോ നാഗേഷോ നീ
ബഹദൂറോ അടൂര്‍ ഭാസിയോ

പ്രാണനാഥാ വരുന്നൂ ഞാന്‍
പാദമലരില്‍ വീഴുവാന്‍
കാമദേവാ നിന്റെ മാറില്‍
പ്രേമലതയായ് പടരുവാന്‍ 

----------------------------------

Added by jayalakshmi.ravi@gmail.com on January 5, 2010
Praananaadhaa varunnu njaan
paadamalaril veezhuvaan
kaamadevaa ninte maaril
premalathayaay pataruvaan
(praanaadhaa........)
naadhaa....naadhaa.....

omanathinkal thilakam chaarthi
oru ton powder vaarippooshi
suitum kottum hattumaninjen
koottukaaram kunungi nilpoo
kuliru peyyum raavil polum
cooling glassumaay njelinju nilpoo
Charlie Chaplino nee
Johny Walkero nee
Raj Kapooro Nagesho nee
Bahaduro Adoor Bhasiyo

praananaadhaa varunnu njaan

vayassil neeyoru Markkandeyan
srungaathil nee Anirudhan
ninne kandaal chirivitaraathoru
penmaniyengaan bhoomiyilundo
parichayathin kuravu kondo
paate vilari vadanaaravindam
Charlie Chaplino nee
Johny Walkero nee
Raj Kapooro Nagesho nee
Bahaduro Adoor Bhasiyo

praananaadhaa varunnu njaan
paadamalaril veezhuvaan
kaamadevaa ninte maaril
premalathayaay pataruvaan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജയ ഗോകുല
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്‍, മനോഹരന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കലിതുള്ളി വരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രാഗതരംഗം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ