View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിഴക്കു ദിക്കിലേ ...

ചിത്രംആദ്യകിരണങ്ങള്‍ (1964)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎ പി കോമള

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kizhakku dikkile chenthengil
karikku ponthiya nerathu
murukkin thayye ninnude chottil
murukkithuppiyathaaraanu
murukkithuppiyathaaraanu ! (kizhakku..)

malamukalile kirukkan kaatinu
kaliyilakiya kaalathu
kaliyilakiya kaalathu
mullaveettile muthassithallede
pallukozhichathaaraanu
pallukozhichathaaraanu! (kizhakku..)

vellathuniyittu manatheppennungal
palliyil pokana nerathu
palliyil pokana nerathu
odakkaattil olichirunnu
osaana paadanathaaraanu
osaana paadanathaaraanu! (kizhakku..)

idavappaathikku karimukilukal
ilichu kaattana kaalathu
ilichu kaattana kaalathu
padikalethiya paananeppole
udukku kottanathaaraanu
udukku kottanathaaraanu! (kizhakku..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍
കരിക്കു പൊന്തിയ നേരത്ത്‌
മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍
മുറുക്കിത്തുപ്പിയതാരാണ്‌
മുറുക്കിത്തുപ്പിയതാരാണ്‌ ! (കിഴക്കു..)

മലമുകളിലെ കിറുക്കന്‍ കാറ്റിന്‌
കലിയിളകിയ കാലത്ത്‌
കലിയിളകിയ കാലത്ത്‌
മുല്ലവീട്ടിലെ മുത്തശ്ശിതള്ളേടെ
പല്ലുകൊഴിച്ചതാരാണ്‌
പല്ലുകൊഴിച്ചതാരാണ്‌! (കിഴക്കു..)

വെള്ളത്തുണിയിട്ടു മാനത്തെപ്പെണ്ണുങ്ങള്‍
പള്ളിയില്‍ പോകണ നേരത്ത്‌
പള്ളിയില്‍ പോകണ നേരത്ത്‌
ഓടക്കാട്ടില്‍ ഒളിച്ചിരുന്നു
ഓശാന പാടണതാരാണ്‌
ഓശാന പാടണതാരാണ്‌ !(കിഴക്കു..)

ഇടവപ്പാതിക്കു കരിമുകിലുകള്‍
ഇളിച്ചു കാട്ടണ കാലത്ത്‌
ഇളിച്ചു കാട്ടണ കാലത്ത്‌
പടിക്കലെത്തിയ പാണനെപ്പോലെ
ഉടുക്കു കൊട്ടണതാരാണ്‌
ഉടുക്കു കൊട്ടണതാരാണ്‌ !(കിഴക്കു..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിവായി പൗര്‍ണ്ണമി തോറും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കല്യാണമോതിരം
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മലമൂട്ടില്‍ നിന്നൊരു മാപ്പിള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഭാരതമെന്നാല്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആനച്ചാല്‍ നാട്ടിലുള്ള
ആലാപനം : അടൂര്‍ ഭാസി, കോറസ്‌, കുതിരവട്ടം പപ്പു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കല്ലുപാലത്തില്‍ കറിയാച്ചന്‍
ആലാപനം : അടൂര്‍ ഭാസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മഞ്ജുളഭാഷിണി ബാലേ
ആലാപനം : അടൂര്‍ ഭാസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണൂര്‍ ധര്‍മ്മടം
ആലാപനം : അടൂര്‍ ഭാസി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ശങ്കവിട്ട്‌ വരുന്നല്ലൊ
ആലാപനം : അടൂര്‍ ഭാസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാര്‍ ലോറീല്‍ കേറി
ആലാപനം : അടൂര്‍ ഭാസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍