Thencholakkili ...
Movie | Penpada (1975) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Added by parvathy venugopal on September 5, 2009 തേന്‍ചോലക്കിളി പൂഞ്ചോലക്കിളി തിങ്കള്‍ക്കലയുടെ വീടേത് തെന്മലയോ പൊന്മലയോ തീരം കാണാത്ത പാല്‍പ്പുഴയോ ആ വീട്ടില്‍ ജനിച്ചവരല്ലേ ആലോലം കിളികള്‍ നിങ്ങള്‍ താലോലം കിളികള്‍ അച്ഛന്റെ ചിറകിനു കീഴിലൊളിച്ചു കളിച്ചും അമ്മക്കുമുമ്മ കൊടുത്തും അന്നു കൂടെ ജനിച്ചൊരു പൊന്നുടപ്പിറന്നവളെവിടെപ്പോയ് എവിടേ പോയ് .. .. കരഞ്ഞാലും കേള്‍ക്കാത്ത തിരഞ്ഞാലും കാണാത്ത കാടുകാക്കും വേടന്മാരുടെ കൂടാരങ്ങളിലുണ്ടോ - അവളുണ്ടോ... (തേന്‍ചോലക്കിളി) ആ വീട്ടില്‍ വളര്‍ന്നവരല്ലേ അമ്മാനക്കിളികള്‍ - നിങ്ങള്‍ പൊന്മാനക്കിളികള്‍ അല്ലിപ്പൂവമൃതു പുരട്ടി ചുണ്ടു ചുവന്നും അങ്കോലപ്പഴമുണ്ടും അന്നു കൂടെ വളര്‍ന്നൊരു കുഞ്ഞുടപ്പിറന്നവളെവിടെപ്പോയ് എവിടേ പോയ് .. കൊതിച്ചാലും കാണാത്ത വിളിച്ചാലും മിണ്ടാത്ത കാടുവാഴും ദൈവത്തിന്റെ കല്ലമ്പലങ്ങളിലുണ്ടോ - അവളുണ്ടോ.... (തേന്‍ചോലക്കിളി) ---------------------------------- Added by Susie on September 30, 2009 thencholakkili pooncholakkili thinkalkkalayude veedethu thenmalayo ponmalayo theeram kaanaatha paalpuzhayo aa veettil janichavaralle aalolam kilikal - ningal thaalolam kilikal achante chirakinu keezhil olichu kalichum ammaykkumma koduthum annu koode janichoru ponnudappirannavilediveppoy evide poy karanjaalum kelkkaatha thiranjaalum kaanaatha kaadukaakkum vedanmaarude koodaarangalilundo? avalundo? (thencholakkili) aa veettil valarnnavaralle ammaanakkilikal - ningal ponmaanakkilikal allippoovamrithu puratti chundu chuvannum ankolappazhamundum annu koode valarnnoru kunjudappirannavalevide poy evide poy kothichaalum kaanaatha vilichaalum mindaatha kaaduvaazhum deivathinte kallambalangalilundo? avalundo? (thencholakkili) |
Other Songs in this movie
- Maanam Palunku
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Vellithen Kinnam
- Singer : P Jayachandran | Lyrics : Bharanikkavu Sivakumar | Music : RK Sekhar
- Nokku Theriyumoda
- Singer : KP Brahmanandan, Manoharan | Lyrics : Bharanikkavu Sivakumar | Music : RK Sekhar