ചന്ദ്രോത്സവത്തിനു ...
ചിത്രം | പ്രയാണം (1975) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | വയലാര്‍ |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai chandrolsavathinu shukappurathethiya sreemangalappakshi innente swapnamaam sandhyaambarathil vannenne ne keezhadakki venchandhanathin sugandham nirayunna ninnantharangathin madiyil-oru swarnappoonool charadil kurungiya ninnanuragathin madiyil ente mohangalkku visramikkaninno- rekantha panjaram kandu njan ethra vazhiyambalangalail daivangal chathukidanna veedhikalil poojaykkedukkaatha kanyakaa pushpangal poothu kozhiyunna raathrikalil kodijanmangalay nammal parasparam thedukayayirunnu mounangal padukayayirunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചന്ദ്രോത്സവത്തിനു ശുകപുരത്തെത്തിയ ശ്രീമംഗലപ്പക്ഷി ഇന്നെന്റെ സ്വപ്നമാം സന്ധ്യാംബരത്തില്‍ വന്നെന്നെ നീ കീഴടക്കി വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന നിന്നന്തരംഗത്തിന്‍ മടിയില്‍ ഒരു സ്വര്‍ണ്ണപ്പൂണൂല്‍ ചരടില്‍ കുരുങ്ങിയ നിന്നനുരാഗത്തിന്‍ മടിയില്‍ എന്റെമോഹങ്ങള്‍ക്കു വിശ്രമിക്കാനിന്നൊ- രേകാന്തപഞ്ജരം കണ്ടൂ ഞാന്‍ എത്രവഴിയമ്പലങ്ങളില്‍ ദൈവങ്ങള്‍ ചത്തുകിടന്ന വീഥികളില്‍ പൂജയ്ക്കെടുക്കാത്ത കന്യകാപുഷ്പങ്ങള്‍ പൂത്തുകൊഴിയുന്ന രാത്രികളില്‍ കോടിജന്മങ്ങളായ് നമ്മള്‍ പരസ്പരം തേടുകയായിരുന്നു മൌനങ്ങള്‍ തേടുകയായിരുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോലല്ലി
- ആലാപനം : കോറസ്, ലത രാജു | രചന : യതീന്ദ്രദാസ് | സംഗീതം : എം ബി ശ്രീനിവാസന്‍
- സര്‍വ്വം ബ്രഹ്മമയം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എം ബി ശ്രീനിവാസന്‍
- മൗനങ്ങൾ പാടുകയായിരുന്നു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- ബ്രാഹ്മമുഹൂർത്തം
- ആലാപനം : മനോഹരന്‍ | രചന : വയലാര്‍ | സംഗീതം : എം ബി ശ്രീനിവാസന്‍