View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുഃഖിതരേ പീഡിതരേ ...

ചിത്രംതോമാശ്ലീഹാ (1975)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

dukhithare peedithare ningal koodevaroo
nirdhanare mardithare ningal koodevaroo
ningalkku swargarajyam swargarajyam

bethlehemin deepame daivarajyathin swapname
ninte namam vazhthappedunnu ninte rajyam varunnu

nindithare nirasrayare ningal bhagyavanmar
kristhuvinte koodarangal ningalkkullathallo
ningalkku samadhanam samadhanam

galeeliyayile sabdame gathsamenile divya dukhame
ninte namam vazhthappedunnu ninte rajyam varunnu
dukhithare... peedithare..

ningalkku samadhanam samadhaaanam.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ
നിങ്ങള്‍ക്കു സ്വര്‍ഗരാജ്യം സ്വര്‍ഗരാജ്യം

ബെത്ലഹേമിന്‍ ദീപമേ ദൈവരാജ്യത്തിന്‍ സ്വപ്നമേ
നിന്റെ നാമം വാഴ്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
ഇസ്രയേലിന്‍ നായകാ വിശ്വസ്നേഹത്തിന്‍ ഗായകാ
നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു

നിന്ദിതരേ നിരാശ്രയരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍
കൃസ്തുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ
നിങ്ങള്‍ക്കു സമാധാനം സമാധാനം

ഗലീലിയായിലെ ശബ്ദമെ ഗത്സമേനിലെ ദിവ്യ ദു:ഖമേ
നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
കാല്‍ വരിചൂടിയ രക്തമേ ഗാഗുല്‍ത്താ മലയിലെ ദാഹമേ
നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
(ദു:ഖിതരേ പീഡിതരേ ..)
നിങ്ങള്‍ക്കു സമാധാനം... സമാധാനം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധുംതന
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
വൃശ്ചികപ്പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, സബിത ചൗധരി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
മലയാറ്റൂർ മലയും കേറി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ്‌, സീറോ ബാബു, രമണി   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : സെബാസ്റ്റ്യന്‍ ജോസഫ്