

ശരറാന്തൽ വിളക്കിന്‍ ...
ചിത്രം | ആലിബാബായും 41 കള്ളന്മാരും (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എല്‍ ആര്‍ ഈശ്വരി, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Shararaanthal vilakkinnu imavetti sharappolimanikalkku chiripotti cherumunthirippazham kaineettivaanguvaan chandanacheruppumaay athidhiyethi (shararaanthal......) aa.....aa....aa... persian shilpikal pandu paninjoru paadunna thoonukalkkarikil chithraprathimakal thaalathil neettumee- yatharil kaalukal kazhukoo aa....aa.... (persian shilpikal....) pattunjorinjitta lohakkaserayil iriykkoo premagaanangal kelkkoo pakaramee njarambile veenjaaya veenjokke pizhinju tharoo aa....aa...... (shararaanthal.....) aa....aa.... egypthinaniyaan parddakal neyyum nalla shishiranilaavil maaanathe hukkayil mukilppuka parakkum ee nalla shishiranilaavil aa...aa.... (egypthinaniyaan......) pushpam kudanjitta ponthooval methayil iriykkoo premagaanangal paadoo pakaram cheppile anuraagagandhangal eniykku tharoo.... (shararaanthal.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശരറാന്തൽവിളക്കിന്‍ ഇമവെട്ടി ശരപ്പൊളിമണികൾക്കു ചിരിപൊട്ടി ചെറുമുന്തിരിപ്പഴം കൈനീട്ടിവാങ്ങുവാൻ ചന്ദനചെരുപ്പുമായ് അതിഥിയെത്തി (ശരറാന്തൽ......) ആ.....ആ....ആ... പേർഷ്യൻ ശിൽപികൾ പണ്ടു പണിഞ്ഞൊരു പാടുന്ന തൂണുകൾക്കരികിൽ ചിത്രപ്രതിമകൾ താലത്തിൽ നീട്ടുമീ- യത്തറിൽ കാലുകൾ കഴുകൂ ആ....ആ.... (പേർഷ്യൻ ശിൽപികൾ....) പട്ടുഞൊറിഞ്ഞിട്ട ലോഹക്കസേരയില്‍ ഇരിയ്ക്കൂ പ്രേമഗാനങ്ങൾ കേൾക്കൂ പകരമീ ഞരമ്പിലെ വീഞ്ഞായ വീഞ്ഞൊക്കെ പിഴിഞ്ഞു തരൂ ആ....ആ...... (ശരരാന്തൽ.....) ആ....ആ.... ഈജിപ്ത്തിനണിയാൻ പർദ്ദകൾ നെയ്യും ഈ നല്ല ശിശിരനിലാവിൽ മാനത്തെ ഹുക്കയിൽ മുകിൽപുക പറക്കും ഈ നല്ല ശിശിരനിലാവിൽ ആ...ആ.... (ഈജിപ്ത്തിനണിയാൻ......) പുഷ്പം കുടഞ്ഞിട്ട പൊൻതൂവൽ മെത്തയില്‍ ഇരിയ്ക്കൂ പ്രേമഗാനങ്ങൾ പാടൂ പകരമീ ചെപ്പിലെ അനുരാഗഗന്ധങ്ങൾ എനിയ്ക്കു തരൂ.... ആ...ആ... (ശരറാന്തൽ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- റംസാനിലെ ചന്ദ്രികയോ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സുവര്‍ണ്ണരേഖാ
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അരയിൽ തങ്കവാൾ
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- യക്ഷി ഞാനൊരു യക്ഷി
- ആലാപനം : വാണി ജയറാം | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അറേബ്യ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാപ്പിളപ്പാട്ടിന്റെ മാതളക്കനി
- ആലാപനം : പി ജയചന്ദ്രൻ, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അകിലും കന്മദവും
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ