View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സൊരു സ്വപ്നഖനി ...

ചിത്രംധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (1975)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on December 18, 2009
മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി
പ്രണയരഥത്തില്‍ പ്രമദവനത്തില്‍ പ്രിയന്‍ വരും രജനി...ഇതു
പ്രിയന്‍ വരും രജനി...
മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി

പൂവുകളില്‍ നിന്നു പൂവുകള്‍ വിരിയും യാമിനിയില്‍...
ഈ സുഗന്ധയാമിനിയില്‍...
മദംകൊണ്ടു തുടുക്കുമെന്‍ ചൊടിയില്‍ മറ്റൊരു
മന്ദസ്മിതത്തിന്‍ ചിറകുകൊണ്ടൂ...
മനസ്സു മനസ്സിന്മേല്‍ പടര്‍ന്നൂ....
മറന്നൂ നാം സ്വയം മറന്നൂ....

ആ....മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി

പൂനിലാവിന്‍ പട്ടുച്ചേലകള്‍ തഴുകും പൂമടിയില്‍
പാതിരാവിന്‍ പൂമടിയില്‍...
മയങ്ങുമെന്‍ വികാരത്തിന്‍ ഇതളില്‍ മറ്റൊരു
മല്ലിപ്പൂവമ്പിന്‍ വിരല്‍കൊണ്ടൂ...
ഞരമ്പ് ഞരമ്പിന്മേല്‍ പിണഞ്ഞൂ....
മറന്നൂ നാം സ്വയം മറന്നൂ....

ആ....മനസ്സൊരു സ്വപ്നഖനി....മൌനം നിറയെ സ ഗ മ പ സ നി
പ്രണയരഥത്തില്‍ പ്രമദവനത്തില്‍ പ്രിയന്‍ വരും രജനി...ഇതു
പ്രിയന്‍ വരും രജനി...
മനസ്സൊരു സ്വപ്നഖനി....

----------------------------------

Added by jayalakshmi.ravi@gmail.com on December 18, 2009
Manassoru swapnaghani.... mounam niraye sa ga ma pa sa ni
pranayaradhathil pramadavanathil priyan varum rajani ithu
priyan varum rajani...
manassoru swapnaghani.... mounam niraye sa ga ma pa sa ni

poovukalil ninnu poovukal viriyum yaaminiyil
ee sugandhayaaminiyil.....
madamkondu thutukkumen chotiyil mattoru
mandasmithathin chirakukondoo.....
manassu manassinmel patarnnoo....
marannoo naam swayam marannoo..

aa.....manassoru swapnaghani... mounam niraye sa ga ma pa sa ni

poonilaavin pattuchelakal thazhukum poomatiyil
paathiraavin poomatiyil...
mayangumen vikaarathin ithalil mattoru
mallippoovambin viralkondoo
njarambu njarambinmel pinanjoo....
marannoo naam swayam marannoo..

aa.....manassoru swapnaghani... mounam niraye sa ga ma pa sa ni
pranayaradhathil pramadavanathil priyan varum rajani... ithu
priyan varum rajani...
manassoru swapnaghani....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചഞ്ചലിത
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ചഞ്ചലിത
ആലാപനം : പി സുശീല, അമ്പിളി, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കുടവേണോ കുട
ആലാപനം : കുമരകം രാജപ്പന്‍, പട്ടണക്കാട് പുരുഷോത്തമന്‍, ലളിത രാജപ്പൻ   |   രചന : വയലാര്‍   |   സംഗീതം : കുമരകം രാജപ്പന്‍
ഒന്നാം തെരുവിൽ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ലൌ‌ലി ലില്ലി
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സ്വർണ്ണമുളകൾ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പാഞ്ചജന്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍