ആദത്തെ സൃഷ്ടിച്ചു ...
ചിത്രം | മക്കള്‍ (1975) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, സി ഒ ആന്റോ, ശ്രീകാന്ത് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by parvathy venugopal on August 19, 2009 ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ഏകനായ് ഇരിക്കാതെ സ്ത്രീ വേണം കൂട്ടിനെന്ന് നിദ്രയിലാദത്തിന്റെ അസ്ഥിയില്‍ ഒന്നെടുത്ത് സ്ത്രീയാക്കി ചമച്ചവന്‍ ഹവ്വയെന്നു പേരുമിട്ടു തോട്ടം സൂക്ഷിക്കാനും കായ്കനികള്‍ ഭക്ഷിപ്പാനും തോട്ടത്തിലവരെ കാവലുമാക്കി ദൈവം തോട്ടത്തിന്‍ നടുവിലുള്ള വൃക്ഷത്തിന്‍ ഫലം നിങ്ങള്‍ തിന്നുന്ന നാളില്‍ മരിക്കും - നിശ്ചയം നിങ്ങള്‍. ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ആദത്തെ സൃഷ്ടിച്ച നിന്‍ ദൈവത്തെ സൃഷ്ടിച്ചത് വേദങ്ങള്‍ വീണ്ടെടുത്ത വൈകുണ്ഡ നാഥനല്ലോ പൊക്കിളിന്‍ പൂവിനുള്ളില്‍ ബ്രഹ്മാവേ വളര്‍ത്തുന്ന പാല്‍ക്കടലില്‍ പള്ളികൊള്ളും ശ്രീപദ്മനാഭനല്ലോ അതു നിങ്ങടെ വേദം. ഇതു ഞങ്ങടെ വേദം. ആദത്തെ വഞ്ചിപ്പാനായ് സാത്താനൊരു സൂത്രമെടുത്തു സര്‍പ്പത്തിന്‍ വായില്‍ കേറി സാത്താന്‍ വശവുമായി തോട്ടത്തിന്‍ നടുവിലുള്ള വൃക്ഷത്തിന്‍ ഫലം നിങ്ങള്‍ തിന്നുന്ന നാളില്‍ കണ്ണു തുറക്കും - നിശ്ചയം നിങ്ങള്‍. കണ്ണു തുറക്കും നിങ്ങള്‍ ദൈവത്തെപ്പോലെയാകും നേരെന്നു വിശ്വസിച്ചു പഴം നാലവള്‍ പറിച്ചു രണ്ടവള്‍ തിന്നു വേഗം കൊണ്ടുകൊടുത്തവനും തിന്നപ്പോള്‍ ഇരുവരും നഗ്നരായ് ചമഞ്ഞല്ലോ ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം അതു നിങ്ങടെ ദൈവം. ഇതു ഞങ്ങടെ ദൈവം. സാത്താനെ വഞ്ചിപ്പാനായ് വിഷ്ണുവൊരു സൂത്രമെടുത്തു സര്‍പ്പത്തെ പിടിച്ചവന്‍ പാല്‍ക്കടലില്‍ മെത്തയാക്കി മീനായും ആമയായും പത്തവതാരം ചെയ്തും പാപികളെ നിഗ്രഹിച്ചും ഞങ്ങളെ രക്ഷിച്ചു അതു നിങ്ങടെ വേദം. ഇതു ഞങ്ങടെ വേദം. ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം അതു നിങ്ങടെ വേദം. ---------------------------------- Added by Susie on May 20, 2010 aadathe srishtichu edenilaakki daivam ekanaayirikkaathe sthree venam koottinennu nidrayilaadathinte asthiyilonneduthu sthreeyaayi chamachavan hawwayennu perumittu thottam sookshikkaanum kaaykanikal bhakshippaanum thottathilavare kaavalumaakki daivam thottathin naduvilulla vrikshathin phalam ningal thinnunna naalil marikkum nischayam ningal (aadathe srishtichu) aadathe srishticha nin daivathe srishtichathu vedangal veendedutha vaikunta naadhanallo pokkilin poovinullil brahmaave valarthunna paalkkadalil pallikollum shreepadmanaabhanallo athu ningade vedam ithu njangade vedam aadathe vanchippaanaay saathaanoru soothrameduthu sarppathin vaayil keri saathaan vashavumaayi thottathin naduvilulla vrikshathin phalam ningal thinnunna naalil kannu thurakkum nischayam ningal kannu thurakkum ningal daivathe poleyaakum nerennu vishwasichu pazham naalaval parichu randaval thinnu vegam kondu koduthavanum thinnappol iruvarum nagnaraay chamanjallo aadathe srishtichu edenilaakki daivam athu ningade daivam ithu njangade daivam saathane vanchippaanaay vishnuvoru soothrameduthu sarppathe pidichavn paalkkadalil methayaakki meenaayum aamayaayum pathavathaaram cheythum paapikale nigrahichum njangale rakshichu athu ningade vedam ithu njangade vedam aadathe srishtichu edenilaakki daivam athu ningade vedam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീരംഗപട്ടണത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചെല്ലം ചെല്ലം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- രാം ബനായെ
- ആലാപനം : വാണി ജയറാം, കോറസ് | രചന : രാജ്ബല്‍ ദേവരാജ് | സംഗീതം : ജി ദേവരാജൻ