View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീതിലകം തിരുനെറ്റി ...

ചിത്രംഅഭിമാനം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Krishna hare jaya krishna hare jaya krishna hare.....krishna hare (4)
Sreethilakam thirunettiyil aniyum sreevalsaankitha kaarvarnna
nin muraleerava yamunayil ente nithyavishaadangal aliyatte....
krishna hare krishna hare krishna hare (2)

syamanthakamani kattennaalukalapavaada
sharapanjaram pandu ninakku theerthu...
innu njaanelkkumee apavaadamullukale
anugrahapushpangalaakkoo...njaan
anjalikooppi thozhuthunilppoo....

sreethilakam thirunettiyil aniyum sreevalsaankitha kaarvarnna....
nin muraleerava yamunayil ente nithyavishaadangal aliyatte...
krishna hare jaya krishna hare jaya krishna hare... krishna hare.... (2)

kouravasadassil karanja paanchaaliye
kaarolivarnnaa nee kaikondoo.....
innente murivettorabhimaanathe nee
indralathikayaal maraykkoo...njaan
indraaniyaay munnil thozhuthunilppoo...
(sreethilakam.....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ... കൃഷ്ണ ഹരേ (4)
ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ..
നിന്‍ മുരളീരവ യമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ...
കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ (2)

സ്യമന്തകമണി കട്ടെന്നാളുകളപവാദ
ശരപഞ്ജരം പണ്ടു നിനക്കു തീര്‍ത്തു...
ഇന്നു ഞാനേല്‍ക്കുമീ അപവാദമുള്ളുകളെ
അനുഗ്രഹപുഷ്പങ്ങളാക്കൂ...ഞാന്‍
അഞ്ജലികൂപ്പി തൊഴുതുനില്‍പ്പൂ...

ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ..
നിന്‍ മുരളീരവയമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ...
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ.. കൃഷ്ണ ഹരേ... (2)

കൌരവസദസ്സില്‍ കരഞ്ഞ പാഞ്ചാലിയെ
കാറൊളിവര്‍ണ്ണാ നീ കൈകൊണ്ടൂ...
ഇന്നെന്റെ മുറിവേറ്റൊരഭിമാനത്തെ നീ
ഇന്ദ്രലതികയാല്‍ മറയ്ക്കൂ...ഞാന്‍
ഇന്ദ്രാണിയായ് മുന്നില്‍ തൊഴുതുനില്‍പ്പൂ...
(ശ്രീതിലകം......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
കൺമണിയേ ഉറങ്ങു
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ഈ നീലത്താരകമിഴികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
തപസ്സു ചെയ്യും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ചിലങ്ക കെട്ടിയാല്‍
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
മദന പരവശ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍