View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാദബ്രഹ്മമയീ ...

ചിത്രംഅഗ്നിപുഷ്പം (1976)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Unni K. M. (kakkatunni@gmail.com on March 25, 2009
Naada brahmamayee maanasa
Naalikatheyunarthumanaswara
Naadabrahmamayee...
Naavil natamaatum nee...
Naadabrahmamayee..

Prabhaamareechikal thanthrikal chaarthiya
Prapanchamallo ninveena..
Ninte maniveena..
Thazhukumbol nee thazhukumbozhathu
Thalirthu nilkkunnu athu
Thalirthu pookkunnu..
Athiloru poomalarallo njanoru
Madhukanamallo njaan.. (Nada..)

Agaadha neelimayallo...
Thaaraa padhangalallo
Nin geetham Ninte sangeetham...
Ee vishalathayil ee apaarathayil
ee ananthathayilaakave..

Poovitum tharala thaarakangalathile
swarangal swaradeepthikal..
Ninte vallakiyilethra pallavikalethra-
yethra charanangal...
Nin ponkaraangulikal thottunarthumoru
Bindu njaanariya bindu njaan..
Ninte maarilithu chaarthitaavu nin hrudandasugandhamanivoo njaan..
hrudandasugandhamanivoo njaan.. (naada)




----------------------------------

Added by Susie on September 20, 2009
നാദബ്രഹ്മമയീ മാനസ
നാളീകത്തെയുണർത്തുമനശ്വര
നാദബ്രഹ്മമയീ...
നാവിൽ നടമാടും നീ...
നാദബ്രഹ്മമയീ..

പ്രഭാ മരീചികൾ തന്ത്രികൾ ചാർത്തിയ
പ്രപഞ്ചമല്ലോ നിൻ വീണ - നിന്റെ മണിവീണ
തഴുകുമ്പോൾ നീ തഴുകുമ്പോഴതു
തളിർത്തു നിൽക്കുന്നു അതു
തളിർത്തു പൂക്കുന്നു
അതിലൊരു പൂമലരല്ലോ ഞാനൊരു
മധുകണമല്ലോ ഞാൻ.. (നാദ..)

അഗാധ നീലിമയല്ലോ
താരാ പഥങ്ങളല്ലോ
നിൻ ഗീതം നിന്റെ സംഗീതം
ഈ വിശാലതയിൽ ഈ അപാരതയിൽ
ഈ അനന്തതയിലാകവേ

പൂവിടും തരള താരകങ്ങളതിലെ
സ്വരങ്ങൾ സ്വരദീപ്തികൾ
നിന്റെ വല്ലകിയിലെത്ര പല്ലവികളെത്രയെത്ര ചരണങ്ങൾ
നിൻ പൊൻ കരാംഗുലികൾ തൊട്ടുണർത്തുമൊരു
ബിന്ദു ഞാനരിയ ബിന്ദു ഞാൻ..
നിന്റെ മാറിലിതു ചാർത്തിടാവു നിൻ ഹൃദന്തസുഗന്ധമണിവൂ ഞാൻ
ഹൃദന്തസുഗന്ധമണിവൂ ഞാൻ (നാദ)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനും മയിലും
ആലാപനം : പി സുശീല, സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അനുരാഗത്തിന്നനുരാഗം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചിങ്ങക്കുളിർക്കാറ്റേ
ആലാപനം : പി ജയചന്ദ്രൻ, മനോഹരന്‍, സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഏദന്‍‌തോട്ടത്തിന്‍ ഏകാന്തതയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍