മാനും മയിലും ...
ചിത്രം | അഗ്നിപുഷ്പം (1976) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി സുശീല, സെല്‍മ ജോര്‍ജ് |
വരികള്‍
Lyrics submitted by: Sreedevi Pillai maanum mayilum thullum kaattil maathalakkanithullum kaattil pandupandoru mayilamma kandal nalloru mayilamma avalpettamakkale azhakullamakkale arikil picha nadathivannu manjin thullikal karukappullin nenchil mayangum malarmettil thallavedinjoru kaikkunjappol ille ille karayunnoo kunjikkaiviral nunayunnu thellamminjakkay karayunnu ayyoo...paavam amminja kodukkatha amma cheetha.. ille? oropoovinnalliyil ninnum orothulli theneduthu poovazhakulloru kunjin chundil poonthenittichu mayilamma poonthenundumayangum kunjinu punchiri chundil viriyunnu kunjungal urakkathil chirikkum... ille? kanwamuniyathu kanduvannu mayilamma valarthum paithaline marodanachu thalolichu mamuniyaasrama vazhiye poy nritham cheythu mayilamma kulir kaattil aadi poonkulakal ee kanwamuni ethranalla aala alle? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനും മയിലും തുള്ളും കാട്ടില്‍ മാതാളക്കനിതുള്ളും കാട്ടില്‍ പണ്ടുപണ്ടൊരു മയിലമ്മ കണ്ടാല്‍നല്ലൊരു മയിലമ്മ അവള്‍പെറ്റമക്കളെ അഴകുള്ളമക്കളെ അരികില്‍ പിച്ചനടത്തിവന്നു മഞ്ഞിന്‍ തുള്ളികള്‍ കറുകപ്പുല്ലിന്‍ നെഞ്ഞില്‍ മയങ്ങും മലര്‍മേട്ടില്‍ തള്ളവെടിഞ്ഞൊരു കൈക്കുഞ്ഞപ്പോള്‍ ഇള്ളേഇള്ളേ കരയുന്നൂ കുഞ്ഞിക്കൈവിരല്‍ നുണയുന്നു തെല്ലമ്മിഞ്ഞക്കായ് കരയുന്നു അയ്യോ ..പാവം അമ്മിഞ്ഞകൊടുക്കാത്ത അമ്മ ചീത്ത..ഇല്ലേ? ഒരോപൂവിന്നല്ലിയില്‍ നിന്നും ഓരോതുള്ളിത്തേനെടുത്തു പൂവഴകുള്ളോരു കുഞ്ഞിന്‍ ചുണ്ടില്‍ പൂന്തേനിറ്റിച്ചു മയിലമ്മാ പൂന്തേനുണ്ടുമയങ്ങും കുഞ്ഞിനു പുഞ്ചിരി ചുണ്ടില്‍ വിരിയുന്നു കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കും ..ഇല്ലേ? കണ്വമുനിയതു കണ്ടുവന്നു മയിലമ്മവളര്‍ത്തും പൈതലിനെ മാറോടണച്ചു താലോലിച്ചു മാമുനിയാശ്രമവഴിയേ പോയ് നൃത്തം ചെയ്തു മയിലമ്മ കുളിര്‍കാറ്റില്‍ ആടിപൂങ്കുലകള്‍ ഈ കണ്വമുനി എത്രനല്ല ആളാ .. ഇല്ലേ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാദബ്രഹ്മമയീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- അനുരാഗത്തിന്നനുരാഗം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചിങ്ങക്കുളിർക്കാറ്റേ
- ആലാപനം : പി ജയചന്ദ്രൻ, മനോഹരന്‍, സെല്‍മ ജോര്‍ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഏദന്‍തോട്ടത്തിന്‍ ഏകാന്തതയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍