View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുരളീഗാനത്തിൻ ...

ചിത്രംപ്രിയംവദ (1976)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by nsalby@gmail.com on August 7, 2009
മുരളീഗാനത്തിന്‍ കല്ലോലിനീ..
മധുര സ്വരരാഗ മാന്ദാകിനീ..
പ്രണയാമൃതം പകരും പ്രവാഹിനീ..
പ്രിയരാധയ്ക്കതു മൃതസഞ്ജീവനി..

യമുനതന്‍ അലകള്‍ വീണകളായി..
പവനതരംഗങ്ങള്‍ വിരലുകളായി..
ലവംഗലതാവലി മൃദംഗങ്ങളായി..
അവന്‍ പാടും ഗാനത്തിന്‍ മേളങ്ങളായി..
ഉണര്‍ന്നില്ലേ.... രാധികേ.. നിന്‍ ഹൃദയം
ഉണര്‍ന്നില്ലേ... പിണക്കം മറന്നില്ലേ....
മുരളീഗാനത്തിന്‍)

ചന്ദനമണിയും മലര്‍നെഞ്ചമിളകി..
ചപലവികാരങ്ങള്‍ ഉള്‍ത്താരിലിളകി..
ഗോപികമാര്‍ കാമപാദങ്ങള്‍ തേടി..
ആ വനമാലി തന്‍ കീര്‍ത്തനം പാടി..
അണിഞ്ഞില്ലേ... രാധികേ..നിന്‍ ചിലങ്ക
അണിഞ്ഞില്ലേ.. പിണക്കം മറന്നില്ലേ...
മുരളീഗാനത്തിന്‍)


----------------------------------

Added by jayalakshmi.ravi@gmail.com on March 6, 2011

Muraleegaanathin kallolinee
madhura swararaagamandaakinee
pranayaamrutham pakarum pravaahinee
priyaraadhaykkathu mruthasanjeevanee
muraleegaanathin kallolinee
madhura swararaagamandaakinee

yamunathan alakal veenakalaayi
pavanatharangangal viralukalaayi
(yamunathan.....)
lavangalathaavali mrudangangalaayi - 2
avan paadum gaanathin melangalaayi
unarnnille....raadhike nin hrudayam
unarnnille... pinakkam marannille
muraleegaanathin kallolinee
madhura swararaagamandaakinee

chandanamaniyum malarnenchamilaki
chapalavikaarangal ulthaarililaki
(chandanamaniyum....)
gopikamaar kaamapaadangal thedi - 2
aa vanamaalithan keerthanam paadi
aninjille... raadhike nin chilanka
aninjille... pinakkam marannille
(muraleegaanathin....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാണിക്യ ശ്രീകോവിൽ [Pathos]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തിരുവാതിര മനസ്സിൽ
ആലാപനം : പി സുശീല, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അറിയാമോ നിങ്ങൾക്കറിയാമോ
ആലാപനം : ശ്രീലത നമ്പൂതിരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാണിക്യ ശ്രീകോവിൽ [Happy]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി