View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുമംഗലാതിര രാത്രി ...

ചിത്രംസ്വിമ്മിംഗ്‌ പൂള്‍ (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by rajagopal on October 28, 2009

ങൂം....ങൂം...
സുമംഗലാതിര രാത്രി ഇന്നു
സോപാനസംഗീത രാത്രി
സ്വപ്നങ്ങള്‍ സ്വര്‍ണചൂഡാമണി ചൂടും
സ്വര്‍ഗീയ സുന്ദര രാത്രി
രാത്രീ.. രാത്രീ...
(സുമംഗലാതിര രാത്രി)

മരതകക്കുന്നിന്റെ മടിയില്‍ നിലാവിന്റെ
മാലിനിപുളിനങ്ങളില്‍(2)
ഋതുമതി പക്ഷികള്‍ മന്മഥധനുസ്സില്‍
മല്ലീശരം തൊടുക്കുന്ന രാത്രി
രാത്രിയില്‍ ഈ പ്രിയ രാത്രിയില്‍
നിന്റെ ഇതളിടും ചൊടികള്‍ ഞാന്‍ നുകരുമല്ലോ
(സുമംഗലാതിര രാത്രി)

മല്ലാക്ഷി ആറിന്റെ മാറില്‍ കുളിരിന്റെ
മാലതിമലരുകളില്‍
സ്വര്‍ഗവാതില്‍ക്കിളികള്‍ മദനവികാരത്തിന്‍
സ്വരമഞ്ജരികള്‍ എഴുതുന്ന രാത്രി
ഈ രാത്രിയില്‍ ഈ രതി രാത്രിയില്‍
നിന്റെ വീണയില്‍ നാദം ഞാന്‍ ഉണര്‍ത്തുമല്ലോ
(സുമംഗലാതിര രാത്രി)

----------------------------------


Added by Susie on August 10, 2010
sumangalaathira raathri innnu
sopaanasangeetha raathri
swapnangal swarnnachoodaamani choodum
swarggeeya sundara raathri
raathri...raathri
sumangalaathira raathri innnu
sopaanasangeetha raathri

marathakakkunninte madiyil nilaavinte
maalini pulinangalil
rithumathippakshikal manmadhadhanussil
malleesharam thodukkunna raathri
ee raathriyil ee priya raathriyil
ninte ithalidum chodikal njaan nukarumallo
sumangalaathira raathri innnu
sopaanasangeetha raathri

mallaakshiyaarinte maaril kulirinte
maalatheemalarukalil
swarggavaathilkkilikal madanavikaarathin
swaramanjarikal ezhuthunna raathri
ee raathriyil ee rathi raathriyil
ninte veenayin naadam njaan unarthumallo
(sumangalaathira)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ പ്രേമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നീലത്തടാകത്തിലെ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കണ്ണാ കരിമുകില്‍ വര്‍ണ്ണാ
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കണ്ണാലെന്‍ നെഞ്ചത്തു
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍