View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൈരം പതിച്ചോരു ...

ചിത്രംചെന്നായ വളര്‍ത്തിയ കുട്ടി (1976)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on January 17, 2010
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...
(വൈരം പതിച്ചൊരു.....)
മരണം മണക്കുമീ വനത്തിലെ
മൃഗങ്ങള്‍ക്ക് ഇരയായിടാനോ നിനക്കു യോഗം
ഇരയായിടാനോ നിനക്ക് യോഗം...
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...

നിന്നെ തിരഞ്ഞു കരഞ്ഞുകരഞ്ഞൊരമ്മ കണ്ണീര്‍ പൊഴിക്കുന്നു
അത്മാവിലുണങ്ങാത്ത മുറിവുമായ് നിന്നച്ഛന്‍ അഗ്‌നിയിലുരുകുന്നു
ഇതു വിധിയാണോ.....ദൈവവിധിയാണോ....

വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...

കൈവിട്ടു പോകുവാന്‍ മാത്രമായെന്തിനീ
കണ്മണിയെ ദൈവം കൊടുത്തു
കൊഞ്ചിച്ചു തീര്‍ന്നില്ലാ അതിനു മുന്‍പെ തന്നെ
കണ്മുന്നില്‍ നിന്നുമകറ്റി....
ഇതു വിധിയാണോ.....ദൈവവിധിയാണോ....

വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...
മരണം മണക്കുമീ വനത്തിലെ
മൃഗങ്ങള്‍ക്ക് ഇരയായിടാനോ നിനക്കു യോഗം
ഇരയായിടാനോ നിനക്ക് യോഗം...
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...

----------------------------------

Added by jayalakshmi.ravi@gmail.com on January 17, 2010
Vairam pathichoru pallakkil ninnum
vazhithetti vannoru manippiraave...
(vairam pathichoru.....)
maranam manakkumee vanathile
mrugangalkku irayaayitaano ninakku yogam...
irayaayitaano ninakku yogam..
vairam pathichoru pallakkil ninnum
vazhithetti vannoru manippiraave...

ninne thiranju karanjukaranjamma kanneer pozhikkunnu
aathmaavilunangaatha murivumaay ninnachan agniyilurukunnu....
ithu vidhiyaano.....daivavidhiyaano..

vairam pathichoru pallakkil ninnum
vazhithetti vannoru manippiraave...

kaivittu pokuvaan maathramaayenthinee
kanmaniye daivam kotuthoo...
konchichu theernnillaa athinu munpe thanne
kanmunnil ninnumakatti...
ithu vidhiyaano.....daivavidhiyaano....

vairam pathichoru pallakkil ninnum
vazhithetti vannoru manippiraave...
maranam manakkumee vanathile
mrugangalkku irayaayitaano ninakku yogam...
irayaayitaano ninakku yogam..
vairam pathichoru pallakkil ninnum
vazhithetti vannoru manippiraave... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഞ്ചമി ചന്ദ്രിക
ആലാപനം : എസ് ജാനകി, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അഷ്ടമംഗല്യ സുപ്രഭാതത്തിൽ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാര്‍ത്തികപ്പൂക്കൂട
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വാസനച്ചെപ്പുതകര്‍ന്നൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്യമന്ത പഞ്ചക
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍