View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റിനു കുളിരുകോരി ...

ചിത്രംതീക്കനല്‍ (1976)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനവയലാര്‍
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaattinu kulirukori
kadalkkili kaattaaril kulichu keri
premikkum thorum mukhasree koodumen
kaamukiyoru devathayaayi

swapnangalinacherum yuvamaanasathile
sukumaarakavithayalle
neeyente swargaanubhoothiyalle
kaliman kamandaluvil prematheerdhavumaay
kaavivasthramudukkunna meghame
kaviyo devano parayoo
eejanmam muzhuvanum kaamukaralle
njangal kaamukaralle

mampoovin madamunnum rithu sangamathile
malayaali mainayalle
neeyente maarmoodum peeliyalle
arayil manithudalil agni pushpavumaay
aattirambil nilkunna meghame
vidhiyo vedano parayoo
veendum nee sarameythu verpirikkalle
njangale verpirikkalle
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാറ്റിനു കുളിരുകോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കും തോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി (കാറ്റിനു)

സ്വപ്നങ്ങൾ ഇണചേരും യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ പ്രേമതീർത്ഥവുമായ്‌
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ

മാമ്പൂവിൻ മദമുണ്ണും ഋതു സംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർമൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ അഗ്നി പുഷ്പവുമായ്‌
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ
വീണ്ടും നീ ശരമെയ്തു വേർപ്പിരിക്കല്ലേ
ഞങ്ങളെ വേർപ്പിരിക്കല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ കനലുകെട്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
ചന്ദ്രമൗലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
ആശ്ചര്യചൂഡാമണി അനുരാഗപാൽകടൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്
പൂമുകിലൊരു പുഴയാകാൻ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : കെ ജെ യേശുദാസ്