View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചമി പാലാഴി ...

ചിത്രംപഞ്ചമി (1976)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on January 2, 2010
ആ...ആ..ആ...
പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി
പാരാകെ പാലാഴി...
പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി...

മലരമ്പനേന്തുന്ന മണിമലര്‍ക്കൊടിയോ....
മലരമ്പനേന്തുന്ന മണിമലര്‍ക്കൊടിയോ
മാധവമാസത്തിന്‍ നറുംതേനലയോ
വാര്‍മഴവില്ലോ മാണിക്യക്കല്ലോ
വര്‍ണ്ണക്കതിരോ...ആരോ നീ....
ആരോ നീ....

പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി...

അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ...
അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ
ആരും കാണാത്ത വനചന്ദ്രികയോ
ആതിരക്കുളിരോ...കല്പകത്തളിരോ...
ആതിരക്കുളിരോ...കല്പകത്തളിരോ...
ആരോമലാളേ..ആരോ നീ...
ആരോ നീ....

പഞ്ചമിപ്പാലാഴി.....പുഞ്ചിരിപ്പാലാഴി...
പാതിരാക്കുയില്‍ പാടും പാട്ടിന്റെ പാലാഴി...
പാരാകെ പാലാഴി... 

----------------------------------

Added by jayalakshmi.ravi@gmail.com on January 2, 2010
Aa..aa...aa...
Panchamippaalaazhi punchirippaalaazhi
paathiraakkuyil paatum paattinte paalaazahi..
paaraake paalaazhi....
panchamippaalaazhi punchippaalaazhi
paathiraakkuyil paatum paattinte paalaazahi..

malarambanenthunna manimalarkkotiyo..
malarambanenthunna manimalarkkotiyo
maadhavamaasathin nurumtheinalayo
vaarmazhavillo maanikyakkallo
varnakkathiro aaro nee....
aaro nee...

panchamippaalaazhi punchirippaalaazhi
paathiraakkuyil paatum paattinte paalaazahi..

anuraagappoykayile arayannappitayo...
anuraagappoykayile arayannappitayo...
aarum kaanaatha vanachandrikayo
aathirakkuliro.... kalpakathaliro....
aathirakkuliro.... kalpakathaliro....
aaromalaale aaro nee....
aaro nee....

panchamippaalaazhi punchirippaalaazhi
paathiraakkuyil paatum paattinte paalaazahi..
paaraake paalaazhi.... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെയ്യത്തോം
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വണ്ണാത്തിക്കിളി വായാടി
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വന്നാട്ടെ ഓ മൈ ഡിയര്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
രജനിഗന്ധി
ആലാപനം : ജോളി അബ്രഹാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അനുരാഗ സുരഭില
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍