View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈനിറയേ വളയിട്ട പെണ്ണേ ...

ചിത്രംകളഞ്ഞു കിട്ടിയ തങ്കം (1964)
ചലച്ചിത്ര സംവിധാനംഎസ് ആർ പുട്ടണ്ണ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Kai niraye valayitta penne kalyaana praayamaaya penne
Nin kavil poovile chandana poombodi
Engine poyithedi thankam engine poyithedee (kai)
Alli poonkaavil njaan anthikku chooduvaan
Mullappoo nulli nadannappol
poo thedi vannoru pookkula thumbi than
Poonchirakinmel purandu poyi (2)

Kai niraye valayitta penne kalyaana praayamaaya penne
Nettiyil chaarthiya kasthoori poonkuri
Engine maanjithedi thankam engine maanjithedi
Eeran mundumaay njaan kaavil thozhaan poy
Ee vazhi thaane madangumpol
Pinnaale vannoru kannante tholile
Peethaambarathil purandu poyi(2)

Kai niraye valayitta penne kalyaana praayamaaya penne
Ithiri chundile vettila kunkumam
Engine maanjithedi thankam engine maanjithedi
Poomarathanalil njaan ee maaril chaarthuvaan
Poomaala korthu nadakkumbol
Ponvala aniyicha devante chundile
Punchiri cheppil pozinju poyi (2)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണപ്രായമായ പെണ്ണേ
നിന്‍ കവിള്‍പ്പൂവിലെ ചന്ദനപ്പൂമ്പൊടി
എങ്ങനെ പോയിതെടീ തങ്കം
എങ്ങനെ പോയിതെടി?(കൈനിറയെ)

അല്ലിപ്പൂങ്കാവില്‍ ഞാന്‍ അന്തിക്കു ചൂടുവാന്‍
മുല്ലപ്പൂ നുള്ളി നടന്നപ്പോള്‍
പൂ തേടി വന്നൊരു പൂക്കുലത്തുമ്പിതന്‍
പൂഞ്ചിറകിന്മേല്‍ പുരണ്ടുപോയി
പൂഞ്ചിറകിന്മേല്‍ പുരണ്ടുപോയീ

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണപ്രായമായ പെണ്ണേ
നെറ്റിയില്‍ ചാര്‍ത്തിയ കസ്തൂരിപ്പൂങ്കുറി
എങ്ങനെ മാഞ്ഞിതെടീ തങ്കം
എങ്ങനേ മാഞ്ഞിതെടീ?
ഈറന്മുണ്ടുമായ് ഞാന്‍ കാവില്‍ തൊഴാന്‍ പോയ്
ഈവഴി താനെ മടങ്ങുമ്പോള്‍
പിന്നാലെ വന്നൊരു കണ്ണന്റെ തോളിലെ
പീതാംബരത്തില്‍ പുരണ്ടുപോയി
പീതാംബരത്തില്‍ പുരണ്ടുപോയി

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണപ്രായമായ പെണ്ണേ
ഇത്തിരിച്ചുണ്ടിലെ വെറ്റില കുങ്കുമം
എങ്ങനെ മാഞ്ഞിതെടീ തങ്കം
എങ്ങനെ മാഞ്ഞിതെടീ?
പൂമരത്തണലില്‍ ഞാന്‍ ഈമാറില്‍ ചാര്‍ത്തുവാന്‍
പൂമാലകോര്‍ത്തുനടക്കുമ്പോള്‍
പൊന്‍വളയണിയിച്ച ദേവന്റെ ചുണ്ടിലെ
പുഞ്ചിരിച്ചെപ്പില്‍ പൊഴിഞ്ഞു പോയി
പുഞ്ചിരിച്ചെപ്പില്‍ പൊഴിഞ്ഞു പോയി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയുന്നെല്ലാരും
ആലാപനം : മെഹബൂബ്‌, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പെണ്‍കൊടി പെണ്‍കൊടി
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഭൂമി കുഴിച്ചു
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
എവിടെ നിന്നോ
ആലാപനം : കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കളിത്തോഴി കനക
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ