View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിധുമുഖി നിൻ ...

ചിത്രംകന്യാദാനം (1976)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

vidhumukhi nin chirikandu vidarnnu
vrishchika thrikkarthika
laksham deepangalorumikkum vadanam
laksham pushpangalarchikkum nayanam

shanmukhapriyaraagam naagaswarathil
sankeerthanaaravam naalambalathil
velaayudahvannu mayilvaahanathil
aaradhikaninnu koothambalathil
iruttil nakshathrakkathir pol nee vilangi
theevettikal ninte mukham kandumangi
(vidhumukhi)

chandrikathira neendum neelambaram pol
ninnormathudikkumen manassinnu niranju
tharakal polminni anubhoothi thudikal
vellilakaineetti venmekha nadikal
ithalittunarnnadi ragodayasree
eenamayozhukinaam chuttambalathil
(vidhumukhi...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വിധുമുഖി നിന്‍ ചിരികണ്ടുവിടര്‍ന്നു
വൃശ്ചിക തൃക്കാര്‍ത്തിക
ലക്ഷം ദീപങ്ങള്‍ളൊരുമിക്കും വദനം
ലക്ഷം പുഷ്പങ്ങളര്‍ച്ചിക്കും നയനം

ഷണ്മുഖപ്രിയരാഗം നാഗസ്വരത്തില്‍
സങ്കീര്‍ത്തനാരവം നാലമ്പലത്തില്‍
വേലായുധന്‍ വന്നു മയില്‍ വാഹനത്തില്‍
ആരാധികനിന്നു കൂത്തമ്പലത്തില്‍
ഇരുട്ടില്‍ നക്ഷത്രക്കതിര്‍ പോല്‍ നീ വിളങ്ങീ
തീവെട്ടികള്‍ നിന്റെ മുഖം കണ്ടു മങ്ങി
(വിധുമുഖീ....)

ചന്ദ്രികത്തിര നീന്തും നീലാംബരം പോല്‍
നിന്നോര്‍മ്മതുടിക്കുമെന്‍ മനസ്സിന്നു നിറഞ്ഞൂ
താരകള്‍പോല്‍ മിന്നി അനുഭൂതി തുടികള്‍
വെള്ളിലക്കൈ നീട്ടി വെണ്മേഘ നദികള്‍
ഇതളിട്ടുണര്‍ന്നാടി രാഗോദയശ്രീ
ഈണമായൊഴുകിനാം ചുറ്റമ്പലത്തില്‍
(വിധുമുഖീ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആദത്തെ തളർത്തുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വാസരസങ്കല്‍പ്പത്തിന്‍
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്വരങ്ങൾ നിൻ പ്രിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി [F]
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍