View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുസന്റെ നെഞ്ചില്‍ ...

ചിത്രംനീലിസാലി (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎ പി കോമള, മെഹബൂബ്‌

വരികള്‍


Added by venu on September 27, 2010

മനുസന്റെ നെഞ്ചില്‍ പടച്ചോന്‍ കുയിച്ചിട്ട
മധുരക്കനിയാണനുരാഗം ഒരു
മധുരക്കനിയാണനുരാഗം

മനുഷ്യന്റെയുള്ളില്‍ ഈശ്വരന്‍ കുഴിച്ചിട്ട
മാണിക്യക്കല്ലാണനുരാഗം ഒരു
മാണിക്യക്കല്ലാണനുരാഗം

വെയിലേറ്റു വാടുകയില്ലാ
തീയില്‍ക്കുരുത്തൊരു കനിയാണ് (വെയിലേറ്റു)
സ്വര്‍ഗ്ഗത്തെ സുന്ദരിമാരവര്‍
നട്ടുനനച്ചൊരു കനിയാണ് (സ്വര്‍ഗ്ഗത്തെ)
പുരുഷനും പെണ്ണും കല്യാണത്തിനു
കറിവെച്ചീടണ കനിയാണ് (പുരുഷനും)
(മനുസന്റെ)
(മനുഷ്യന്റെ)

പറിച്ചുകളയാന്‍ നോക്കേണ്ട
അറിവില്ലാത്ത ലോകമേ...
തഴച്ചുവളരും കനിയാ‍ണേ... അനുരാഗം
മജ്‌നുവും ലൈലയും പണ്ടിത് തിന്നപ്പോള്‍
മരണം പോലും മധുരിച്ച്
മരണം പോലും മധുരിച്ച് (മജ്‌നുവും)

ഒരുനാളും ചീയാത്ത ഒരിക്കലും വാടാത്ത
കണ്ണുനീരാല്‍ നനച്ചുപോറ്റിയ
കനിയാണേ .. അനുരാഗം
കണ്ണനും രാധയും വൃന്ദാവനത്തില്‍
കാത്തുവളര്‍ത്തിയ കനിയാണ് ഇതു
കാത്തുവളര്‍ത്തിയ കനിയാണ് (കണ്ണനും)



----------------------------------



Added by maathachan@gmail.com on March 30, 2009

manisante nenjil padachon kuyichitta
madhurakkaniyaananuraagam
oru madhurakkaniyaananuraagam

manushyante ullil eeswaran kuzhichitta
maanikyakallaananuraagam
oru maanikyakallaananuraagam

veyilettu vadukayilla
theeyil kuruthoru kaniyaanu (2)

swargathe sundarimaaravar
nattunanachoru kaniyaanu (2)
purushanum pennum kalyaanathinu
karivacheedana kaniyaanu (2) (manisante..)

parichu kalayan nokkenda
arivillatha lo..kame
thazhachu valarum kaniyaa..nu anuraa..gam
majunuvum lailayum pandithu thinnappol
maranam polum madhirichu (2) (majunuvum..)

orunaalum cheeyatha orikkalum vaadaatha
kannuneeraal nanachupottiya kaniyaane
anuraa..gam

kannanum radhayum vrindavanathil
kaathu valarthiya kaniyaanu
ithu kaathu valarthiya kaniyaanu (kannanum..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരകാണാത്തൊരു
ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നയാ പൈസയില്ലാ കയ്യിലൊരു നയാ പൈസയില്ല
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വാനിലെ മണിദീപം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ദൈവത്തിന്‍
ആലാപനം : എ എം രാജ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാനത്തെ കുന്നിന്‍ ചരുവില്‍
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇക്കാനെപ്പോലത്തെ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അരക്കാ രൂപ [തീര്‍ച്ഛായില്ല ജനം]
ആലാപനം : മെഹബൂബ്‌   |   രചന : കണ്ണന്‍ പരീക്കുട്ടി   |   സംഗീതം : കെ രാഘവന്‍
ഓട്ടക്കണ്ണിട്ടൂ നോക്കും
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നീയല്ലാതാരുണ്ടെന്നുടെ
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാ‍ന്താരി മുളക്
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍