View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരെടാ വലിയവൻ ...

ചിത്രംനീലസാരി (1976)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനചേരി വിശ്വനാഥ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on February 14, 2010

ആരെടാ വലിയവന്‍ ഭൂമിയില്‍
ആരെടാ വലിയവന്‍
പ്രപഞ്ചശക്തികളോരോന്നും തങ്ങളില്‍
പ്രതിദിനവും ശക്തിസമരം
മേലോട്ടൊഴുകുന്ന നദിയ്ക്കുണ്ടസൂയ
മാലോകരെല്ലാം അതില്‍ മുങ്ങിക്കുളിയ്ക്കുന്നു
(ആരെടാ വലിയവന്‍......)

തൊഴിലാളി പറയുന്നു അവനേ വലിയവന്‍
മുതലാളി പറയുന്നു അവന്‍ താന്‍ വലിയവന്‍
നേതാക്കള്‍ പറയുന്നു അവരേ വലിയവര്‍
ദൈവത്തിന്‍ വിശ്വാസം ഞാനെടാ വലിയവന്‍
(ആരെടാ വലിയവന്‍.....)

പഞ്ചവാദ്യങ്ങള്‍ തങ്ങളില്‍ മത്സരം മത്സരം
സ്വരങ്ങള്‍ പറയുന്നു ഞാന്‍ ഞാന്‍ ഞാന്‍ വലിയവന്‍
സ്വരങ്ങള്‍ പറയുന്നു സസരി സനിരി സനിസധനി
സരിഗ രിസനി പധനിസ ഞാന്‍ താന്‍ വലിയവന്‍
താളങ്ങള്‍ പറയുന്നു ഞാന്‍ താന്‍ വലിയവന്‍
താളങ്ങള്‍ പറയുന്നു തകധിമി തകധിമിത
ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍
രാഗങ്ങള്‍ പറയുന്നു ഞാനേ ഞാനേ വലിയവന്‍
മേളങ്ങള്‍ പറയുന്നു ഞങ്ങള്‍ ഞങ്ങള്‍ വലിയവര്‍
(ആരെടാ വലിയവന്‍....) 

----------------------------------

Added by jayalakshmi.ravi@gmail.com on February 14, 2010

Aaretaa valiyavan bhoomiyil
aaretaa valiyavan
prapanchashakthikaloronnum thangalil
prathidinavum shakthisamaram
melottozhukunna nadiykkundasooya
maalokarellaam athil mungikkuliykkunnu
(aaretaa valiyavan.....)

thozhilaali parayunnu avane valiyavan
muthalaali parayunnu avan thaan valiyavan
nethaakkkal parayunnu avare valiyavar
daivathin vishwaasam njaanetaa valiyavan
(aaretaa valiyavan.....)

panchavaadyangal thangalil malsaram...malsaram
swarangal parayunnu njaan njaan njaan valiyavan
swaragal parayunnu sasari saniri sanisadhani
sariga risani padhanisa njaan thaan valiyavan
thaalangal parayunnu njaan thaan valiyavan
thaalangal parayunnu thakadhimi thakadhimitha
njangal njangal valiyavar
raagangal parayunnu njaane njaane valiyavan
melangal parayunnu njangal njangal valiyavar
(aaretaa valiyavan....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ പ്രിയമുരളിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രിയദർശിനി നിൻ
ആലാപനം : എസ് ജാനകി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാശ്മീര സന്ധ്യകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാർവ്വണ ശശികല
ആലാപനം : അമ്പിളി, ശ്രീകാന്ത്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തപസ്വിനി ഉണരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി