View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരിവംശാഷ്ടമി ...

ചിത്രംമിസ്സി (1976)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Harivamshaashtami vilakkoliyil
harinaamakeerthana kulirmazhayil
guruvaayoorambala sreekovilil
muralikayoothunna bhagavaane ninte
thirumizhiyadiyanu kanikaananam nithyam
thirumozhiyadiyanu thunayaakanam
(harivamshaashtami....)

vilvamangalavum poonthaanavum pandu
vilichappol nee vilikettu pinne
hrudayamaam kumbilile snehathin naivedyam
thiruvoonamruthaakki maattoo krishnaa
ambaadikkannanalle neeyente
anjanakkannanalle
(harivamshaashtami.....)

bhakthayaam meeraykkum kuroorammaykkum nee
divyadarshanasukham nalki innu
jeevitha kurukshethrayudhathil manassaakum
arjunanupadesham nalkoo krishnaa
omanakkuttanalle neeyente
thaamarakkannanalle...
krishnaa....krishnaa.....
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഹരിവംശാഷ്ടമി വിളക്കൊളിയിൽ
ഹരിനാമകീർത്തന കുളിർമഴയിൽ
ഗുരുവായൂരമ്പല ശ്രീകോവിലിൽ
മുരളികയൂതുന്ന ഭഗവാനെ നിന്റെ
തിരുമിഴിയടിയനു കണികാണണം നിത്യം
തിരുമൊഴിയടിയനു തുണയാകണം
(ഹരിവംശാഷ്ടമി....)

വില്വമംഗലവും പൂന്താനവും പണ്ടു
വിളിച്ചപ്പോൾ നീ വിളികേട്ടു പിന്നെ
ഹൃദയമാം കുമ്പിളിലെ സ്നേഹത്തിൻ നൈവേദ്യം
തിരുവൂണമൃതാക്കി മാറ്റൂ കൃഷ്ണാ
അമ്പാടിക്കണ്ണനല്ലേ നീയെന്റെ
അഞ്ജനക്കണ്ണനല്ലേ
(ഹരിവംശാഷ്ടമി.....)

ഭക്തയാം മീരയ്ക്കും കുറൂരമ്മയ്ക്കും നീ
ദിവ്യദർശനസുഖം നൽകി ഇന്നു
ജീവിത കുരുക്ഷേത്രയുദ്ധത്തിൽ മനസ്സാകും
അർജുനനുപദേശം നൽകൂ കൃഷ്ണാ
ഓമനക്കുട്ടനല്ലേ നീയെന്റെ
താമരക്കണ്ണനല്ലേ...
കൃഷ്ണാ....കൃഷ്ണാ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉറങ്ങൂ ഒന്നുറങ്ങൂ
ആലാപനം : പി മാധുരി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജി ദേവരാജൻ
കുങ്കുമസന്ധ്യാ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
ഗംഗാപ്രവാഹത്തിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
അനുരാഗം അനുരാഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജി ദേവരാജൻ