View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനെന്നെ വിളിച്ചു ...

ചിത്രംഅഭിനന്ദനം (1976)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

Enthinenne vilichu nee veendum
ente swapna sugandhame...?

Ee vasantha hridanda vediyil
njanurangi kidakkave...
Eenamaakeyum chornnu poyoren
venuvum veenurangave...
Raaga vedana vingumen kochu
praana thanthu pidayave....
Enthinenne vilichu nee veendum.....

Ezhu maamala ezhu saagara
seemakal kadanneevazhi...
Engu pokanamennariyaathe
vanna thennaliloodave....
Paathi nidrayil paathirakili
paadiya paattiloodave....
Enthinenne vilichchu nee veendum.......

Aardramaakum rathiswaram nalkum
aadya romaancha kuddmalam...
Aaliyaali padarnnu jeevanil
aa navaprabhaa kanthalam...
Aa vili keettunarnnu poyi njan
aake enne marannu njan....
Enthinenne vilichchu nee veendum.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എന്തിനെന്നെ വിളിച്ചുനീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ?

ഈ വസന്തഹൃദന്തവേദിയില്‍ ‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നു പോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തുപിടയവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...

ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതി നിദ്രയില്‍ പാതിരക്കിളി
പാടിയ പാട്ടിലൂടവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും....

ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുദ്‌മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍ ..
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഷ്പ്പതല്‍പ്പത്തില്‍
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കണ്ണൂര്‍ രാജന്‍
ചന്ദ്രനും താരകളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പത്തു പൈസായ്ക്കൊരു
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പുഷ്പതല്പത്തിൽ (ബിറ്റ്) (F)
ആലാപനം : ലതിക   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കണ്ണൂര്‍ രാജന്‍