View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരും ഒരു നാള്‍ സുഖം ...

ചിത്രംഅള്‍ത്താര (1964)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ചാള്‍സ് വിന്‍സെന്റ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Varum oru naal sukham
Oru naal dukham
Ulakilellaam ithu niyamam ... ennaal
Oru naalilum irulakalaathoru
Kadhayaay paazhkkadhayaay ... njaan
Oru naalilum irulakalaathoru
Kadhayaay paazhkkadhayaay

Adharathu cherthe theninte maadhurimayarivoo
Njaanathirinjeelaa
Mukarunna nerame poovinte vaasanayarivoo
Njaanatharinjeelaa

Nukaraatha theninum mukaraatha poovinum
Kothiyaarnnu kai neettukillaa
Kothiyaarnnu kai neettukillaa
(Varum orunaal)

Thakarum chirakukal iniyethra kaalam
Thaangi parakkuvaanaakum
Karumottil kariyuvaan enkilee jeevitham
Viriyenda viriyenda melum
Viriyenda viriyenda melum
(Varum orunaal)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വരുമൊരു നാൾ സുഖം
ഒരു നാൾ ദുഃഖം
ഉലകിലെല്ലാമിതു നിയമം ... എന്നാൽ
ഒരു നാളിലും ഇരുളകലാത്തൊരു
കഥയായ്‌ പാഴ്‌ക്കഥയായ്‌ ... ഞാന്‍
ഒരു നാളിലും ഇരുളകലാത്തൊരു
കഥയായ്‌ പാഴ്‌ക്കഥയായ്‌

അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിവൂ
ഞാനതറിഞ്ഞീല
മുകരുന്ന നേരമേ പൂവിന്റെ വാസനയറിയൂ
ഞാനതറിഞ്ഞീലാ

നുകരാത്ത തേനിനും മുകരാത്ത പൂവിനും
കൊതിയാർന്നു കൈനീട്ടുകില്ലാ
കൊതിയാർന്നു കൈനീട്ടുകില്ലാ
(വരുമൊരു നാൾ)

തകരും ചിറകുകൾ ഇനിയെത്ര കാലം
താങ്ങി പറക്കുവാനാകും
കരുമൊട്ടിൽ കരിയുവാന്‍ എങ്കിലീ ജീവിതം
വിരിയേണ്ട വിരിയേണ്ട മേലും
വിരിയേണ്ട വിരിയേണ്ട മേലും
(വരുമൊരു നാൾ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്യാമറിയമേ പുണ്യപ്രകാശമേ
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാതിരാപ്പൂവൊന്നു കണ്‍തുറക്കാന്‍
ആലാപനം : എസ് ജാനകി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം)
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കണ്ണെഴുതി പൊട്ടുംതൊട്ട്
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓണത്തുമ്പീ വന്നാട്ടേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
അച്ചായന്‍ കൊതിച്ചതും
ആലാപനം : കോറസ്‌, കെ പി ഉദയഭാനു   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പരിഹാരമില്ലാത്ത
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദീപമേ നീ നടത്തുക
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍