View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ...

ചിത്രംആശീർവാദം (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Sreedevi Pillai

seemantha rekhayil chandanamchaarthiya
hemantha neela nisheedhini
maanasa devante chumbana pookkalo
smeravathi ninte chotiyinayil
chotiyinayil....
seemantharekhayil.....

vrishchika maanathe panthalil vecho?
pichaka poovallikkudilil vecho?
aarodum chirikkunna kusrithikku
priya devan
jeerakakkasavinte pudava thannu
pattu pudava thannu?
nee sreemangalayaayi annu nee
seemanthiniyaayi..
(seemantha)

aaraattu gangaa theerthathil vecho?
aakasha paalathan thanalil vecho?
muthinmel muthulla snehopahaaram
mugdhavathi devan ninakku thannu?
devan ninakku thannu?
nee pulakaardrayayi annu nee
snehavathiyaayi....
(seemantha)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....
മാനസദേവന്റെ ചുംബനപ്പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയില്‍....
ചൊടിയിണയില്‍.....
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....

വൃശ്ചികമാനത്തെ പന്തലില്‍ വച്ചോ
പിച്ചകപ്പൂവല്ലീ കുടിലില്‍ വച്ചോ...
ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍
ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ...
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനിയായീ...

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....

ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വച്ചോ
ആകാശപ്പാലതന്‍ തണലില്‍ വച്ചോ
മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദവതീ ദേവന്‍ നിനക്കു തന്നൂ
ദേവന്‍ നിനക്കു തന്നൂ....
നീ പുളകാര്‍ദ്രയായി അന്നു നീ
സ്നേഹവതീയായി....

സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്തനീലനിശീഥിനീ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരവല്ലിതൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വയറു വിശക്കുന്നു
ആലാപനം : ജെൻസി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തപ്പുകൊട്ടിപാടുന്ന
ആലാപനം : ശ്രീകാന്ത്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍