View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണിക്കുന്നില്ലേ ...

ചിത്രംആറ്റം ബോംബ്‌ (1964)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, എ പി കോമള

വരികള്‍

Lyrics submitted by: Sreedevi Pillai

naanikkunnille ithu naagarikamaanalle?
nylon frock high heel slipper
nakhavum mukhavum chaayam ithu nagareekamanalle?

purushante kannil priyathaaramaakanamenkil
naarikal vesham enthithil dosham
naanikkilenthu vishesham nee
naanikkilenthu vishesham?

cigarette valikkenam laharikal venam
swimming poolil neenthenam
anyarumaayi dance partiyum innathe yuvathikku venam
bharthaavinathu kouthukamenkil
nritham cheyyuvathinenthe?
paattum dancum paartiyumayi aval
koottukoodukilenthe?
aval koottukoodukilenthe?
purushante kannil.........

sakhikalarundhathi savithrikal than
kadhakal nirayum naattil
pathiye shaasana cheyyukayenno bhaaramaar veettil
nammude bharatha tharavaattil?

annu purushanu dharmmam neethikal
ennivayellaam venam
ennivayellaam venam
innathe sukham innathe rasam
innathumathram venam purushanu innathu mathram venam
aaha............
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

നാണിക്കുന്നില്ലേ ഇത് നാഗരീകമാണല്ലേ
നൈലോണ്‍ ഫ്രോക്ക് ഹൈ ഹീല്‍ സ്ലിപ്പര്‍
നഖവും മുഖവും ചായം ഇത് നാഗരീകമാണല്ലേ
പൂരുഷന്റെ കണ്ണിൽ പ്രിയതാരമാകണമെങ്കിൽ
നാരികൾ വേഷം എന്തിതില്‍ ദോഷം
നാണിക്കിലെന്തു വിശേഷം നീ
നാണിക്കിലെന്തു വിശേഷം

സിഗററ്റു വലിക്കണം ലഹരികള്‍ വേണം
സ്വിമ്മിംഗ് പൂളില്‍ നീന്തേണം
അന്യരുമായി ഡാന്‍സും പാർട്ടിയും
ഇന്നത്തെ യുവതിക്കു വേണം
ഇന്നത്തെ യുവതിക്കു വേണം
ഭർത്താവിന്നതു കൗതുകമെങ്കിൽ
നൃത്തം ചെയ്യുകിലെന്തേ
പാട്ടും ഡാൻസും പാർട്ടിയുമായി കൂട്ടു കൂടുകിലെന്തേ അവൾ
പാട്ടും ഡാന്‍സും പാര്‍ട്ടിയുമായി കൂട്ടു കൂടുകിലെന്തേ?
(പൂരുഷന്റെ കണ്ണിൽ..)

സഖികളരുന്ധതി സാവിത്രികൾ തൻ കഥകൾ നിറയും നാട്ടിൽ
കഥകൾ നിറയും നാട്ടിൽ (സഖി)
പതിയെ ശാസന ചെയ്യുകയെന്നോ ഭാര്യമാർ വീട്ടിൽ
നമ്മുടെ ഭാരത തറവാട്ടിൽ
അന്നു പുരുഷനു ധർമ്മം നീതികൾ എന്നിവയെല്ലാം വേണം
എന്നിവയെല്ലാം വേണം
ഇന്നത്തെ സുഖം ഇന്നത്തെ രസം
ഇന്നതു മാത്രം വേണം പുരുഷനു ഇന്നതു മാത്രം വേണം
ആഹാ ഹാ..ആ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകില്‍ മികച്ചതേത്
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ദൈവമേ (മനസ്സിന്റെ മണിയറയില്‍)
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനൊരു കാടെങ്കിൽ
ആലാപനം :   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ലൗവ്‌ വേണമോ
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
റോമിയോ റോമിയോ
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
എന്നു മുതല്‍ എന്നു മുതല്‍
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓ മൈ ഡാര്‍ലിംഗ്‌
ആലാപനം : എസ് ജാനകി, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ [കുടുംബാസൂത്രണം]
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍