View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെന്തീക്കനല്‍ ചിന്നും ...

ചിത്രംഅഗ്നിനക്ഷത്രം (1977)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനശശികല മേനോന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല, പി മാധുരി, ലത രാജു
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on July 21, 2008
�ചെന്തീക്കനല്‍ ചിന്നും നക്ഷത്രം സൂര്യന്‍
ചെന്താമരയുടെ പ്രിയമിത്രം
ചെമ്മാനം തുടുക്കുന്ന സന്ധ്യകളില്‍
കടല്‍ത്തിരകളിലലിയുന്ന കളിത്തോഴന്‍
(ചെന്തീക്കനല്‍ ചിന്തും..)


നടക്കുമ്പോള്‍ കൂടെവരും സ്വര്‍ണ്ണരശ്മികള്‍
ചിതറിയമഴവില്ലിന്‍ പൊന്‍ കണങ്ങള്‍
പുലരിയില്‍ പൂവിലെ പുതുമഞ്ഞിനെ
പുഷ്യരാഗക്കല്ലാക്കും പ്രിയമാന്ത്രികന്‍
ഒരുഭീതിയുണര്‍ത്തും താരങ്ങളോ
ഒരുചെറുലഹരിതന്‍ പതംഗങ്ങളോ?
(ചെന്തീക്കനല്‍..)

സൌരയൂഥത്തിന്റെ സാരഥിയായ്
ചന്ദ്രനു ചന്ദന പൊന്‍വിളക്കായ്
ആ ജ്വാലതന്‍ പാപരശ്മികളെന്നും
എന്നുള്ളില്‍ അഗ്നിയായ് എരിയുകയായ്
പ്രപഞ്ചത്തിന്‍ രത്നകിരീടമല്ലോ സൂര്യന്‍
പ്രകൃതിക്കു പുളകത്തിന്‍ ഹര്‍ഷമല്ലോ
(ചെന്തീക്കനല്‍...)


----------------------------------


Added by devi pillai on July 22, 2008,corrected by Rajagopal
chentheekkanal chinnum nakshathram sooryan chenthaamarayude priyamithram
chemmaanam thudukkunna sandhyakalil
kadalthirakalil aliyunna kalithozhan
(chentheekkanal...)


nadakkumpol koodevarum swarnna rashmikal
chithariya mazhavillin ponkanangal
pulariyil poovile puthumanjine
pushyaraagakkallaakkum priyamaanthrikan
orubheethiyunarthum tharangangalo
oru cherulaharithan pathangangalo
(chentheekkanal...)

sourayoodhathinte saaradhiyaay chandranu chandana ponvilakkay
aa jwaalathan paaparashmikalennum
ennullil agniyaay eriyukayaay
prapanchathin rathnakireedamallo sooryan
prakrithikku pulakathin harshamallo
(chentheekkanal...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണമേഘത്തുകിലിന്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
നിത്യസഹായ മാതാവേ
ആലാപനം : പി സുശീല   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
നവദമ്പതിമാരേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
കണ്മണിപ്പൈതലേ
ആലാപനം : പി മാധുരി   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ