View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര ...

ചിത്രംപൂജയ്ക്കെടുക്കാത്ത പൂക്കള്‍ (1977)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Indu Ramesh

 Kshethramethennariyaatha theertha yaathra
moorthiyethennariyaatha kodum thapasya
thalarnnaalum veezhaatha thapaswini nee..
iniyengaaniniyengaanee yaathra...

vyarthamaam swapnangal nin vazhiyil jeernna
sathrangal pole theliyumpol..
theeraatha dukhathin maaraappil thala vachu
theeraatha dukhathin maaraappil thala vachu
nee ninte raathrikal chilavazhikkum...
(kshethramethennariyaatha...)

kayyil neeyenthunna japamaala aarum
kaanaathe neeyozhukkum baashpadhaara..
pinnil shoonyatha munnilum shoonyathaa...
pinnil shoonyatha munnilum shoonyatha
naduvil jeevithamaam prahelika...
(kshethramethennariyaatha...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര
മൂർത്തിയേതെന്നറിയാത്ത കൊടും തപസ്യ
തളർന്നാലും വീഴാത്ത തപസ്വിനി നീ
ഇനിയെങ്ങാണിനിയെങ്ങാണീ യാത്ര
(ക്ഷേത്രമേതെന്നറിയാത്ത)

വ്യർത്ഥമാം സ്വപ്നങ്ങൾ നിൻ വഴിയിൽ - ജീർണ്ണ
സത്രങ്ങൾ പോലെ തെളിയുമ്പോൾ
തീരാത്ത ദുഃഖത്തിൻ മാറാപ്പിൽ തല വെച്ചു
തീരാത്ത ദുഃഖത്തിൻ മാറാപ്പിൽ തല വെച്ചു
നീ നിന്റെ രാത്രികൾ ചിലവഴിക്കും
(ക്ഷേത്രമേതെന്നറിയാത്ത)

കയ്യിൽ നീയേന്തുന്ന ജപമാല - ആരും
കാണാതെ നീയൊഴുക്കും ബാഷ്പധാര
പിന്നിൽ ശൂന്യത മുന്നിലും ശൂന്യത
പിന്നിൽ ശൂന്യത മുന്നിലും ശൂന്യത
നടുവിൽ ജീവിതമാം പ്രഹേളിക
(ക്ഷേത്രമേതെന്നറിയാത്ത)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നവയുഗദിനകരൻ
ആലാപനം : അമ്പിളി, പദ്മിനി വാര്യർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണന്റെ കവിളില്‍ നിന്‍ സിന്ദൂര തിലകത്തിന്‍
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
രജനീ കദംബം പൂക്കും
ആലാപനം : അമ്പിളി, പദ്മിനി വാര്യർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നഭസ്സിൽ മുകിലിന്റെ
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പാഹിമാധവ
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സാരസാക്ഷ
ആലാപനം : എം ബാലമുരളികൃഷ്ണ, കോറസ്‌   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : കെ രാഘവന്‍