View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം ...

ചിത്രംഅമ്മേ അനുപമേ (1977)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎം എസ്‌ വിശ്വനാഥന്‍

വരികള്‍

Added by parvathy venugopal on September 5, 2009
ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ
എന്തിനീ അവകാശത്തര്‍ക്കം
ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ
എന്തിനീ അവകാശത്തര്‍ക്കം
പ്രപഞ്ചമേ ഒരു മിഥ്യ അതില്‍
പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത
പ്രപഞ്ചമേ ഒരു മിഥ്യ അതില്‍
പ്രതീക്ഷയോ നിത്യ നിരര്‍ത്ഥത

ക്ഷണപ്രഭാചഞ്ചലമീ ജീവിതം - നമ്മള്‍
ക്ഷണിക്കാതിവിടെ വന്ന വിരുന്നുകാര്‍
മോഹങ്ങള്‍ വന്ധ്യമേഘങ്ങള്‍
മോഹങ്ങള്‍ വന്ധ്യമേഘങ്ങള്‍
ശാപമോക്ഷം കാക്കുന്ന
കരിങ്കല്ലുകള്‍ (ബന്ധങ്ങളൊക്കെയും)

മനുഷ്യന്‍ ഒരു മഹാ നിര്‍ഭാഗ്യവാന്‍ - എന്നും
മനസ്സില്‍ തീയെരിയുന്ന നിസ്സഹായന്‍
ഏതോ നേടാനവന്‍ പാടുപെടുന്നൂ
ഏതോ നേടാനവന്‍ പാടുപെടുന്നൂ - പക്ഷേ
യാതൊന്നും സ്വന്തമായ് നേടുന്നില്ലാ
(ബന്ധങ്ങളൊക്കെയും)




----------------------------------

Added by Susie on September 23, 2009
bandhangalokkeyum vyartham - pinne
enthinee avakashatharkkam
prapanchame oru midhya - athil
pratheekshayo nithya nirarthatha (prapanchame)

kshanaprabhaa chanchalamee jeevitham - nammal
kshanikkaathivide vanna virunnukaar
mohangal vandhya meghangal
mohangal vandhya meghangal
shaapamoksham kaakkunna karinkallukal (bandhangal)

manushyan oru mahaa nirbhaagyavaan - ennum
manassil theeyeriyunna nissahaayan
etho nedaanavan paadupedunnu
etho nedaanavan paadupedunnu - pakshe
yaathonnum swanthamaay nedunilla (bandhangal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീരദഗന്ധര്‍വ്വ കന്യകള്‍
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തുടിക്കും മനസ്സിലെ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പാച്ചോറ്റി പൂക്കുന്ന
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍