View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രികത്തളികയിലെ ...

ചിത്രംമിനിമോൾ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌, ടി ശാന്ത

വരികള്‍

Added by devi pillai on December 23, 2009

chandrikathalikayile maanchithramo?
chandanappoonkaavile mayilppeeliyo?
ee ponnum punchirikku pakaram nalkaan
enthusammaanam enthusammaanam
enthusammaanam minimolkkenthu sammaanam?
lalalalaa.....

anjanakkannukalil aathirathirakadanja
randilam muthukal aarolichu vachu?
ee kannin ponnolikku pakaram nalkaan
enthusammaanam enthu sammaanam
enthusammaanam minimolkkenthu sammaanam?
laalallalaalalaa.....

thaamarappoompadathil sangeethakkadal kadanja
thaalathin noopuram aarolichuvachu?
aa nritha madhurikku pakaramnalkaan
enthu sammaanam enthu sammaanam
enthu sammaanam minimolkkenthu sammaanam?


----------------------------------


Added by devi pillai on December 23, 2009

ചന്ദ്രികത്തളികയിലെ മാന്‍ ചിത്രമോ?
ചന്ദനപ്പൂങ്കാവിലെ മയില്‍പ്പീലിയോ?
ഈപ്പൊന്നും പുഞ്ചിരിക്കു പകരം നല്‍കാന്‍
എന്തുസമ്മാ‍നം എന്തുസമ്മാനം?
എന്തുസമ്മാനം മിനിമോള്‍ക്കെന്തുസമ്മാനം?

അഞ്ജനക്കണ്ണുകളില്‍ ആതിരത്തിരകടഞ്ഞ
രണ്ടിളം മുത്തുകളാരൊളിച്ചുവച്ചു?
ഈക്കണ്ണിന്‍ പൊന്നൊളിക്കു പകരം നല്‍കാന്‍
എന്തുസമ്മാ‍നം എന്തുസമ്മാനം?
എന്തുസമ്മാനം മിനിമോള്‍ക്കെന്തുസമ്മാനം?

താമരപ്പൂമ്പദത്തില്‍ സംഗീതക്കടല്‍ കടഞ്ഞ
താളത്തിന്‍ നൂപുരം ആരൊളിച്ചുവച്ചു?
ആ നൃത്തമാധുരിക്ക് പകരം നല്‍കാന്‍
എന്തുസമ്മാ‍നം എന്തുസമ്മാനം?
എന്തുസമ്മാനം മിനിമോള്‍ക്കെന്തുസമ്മാനം?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേരളം കേരളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മിഴികൾ മിഴികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
അംബാസിഡറിനു
ആലാപനം : പി മാധുരി, കോറസ്‌, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആലിംഗനങ്ങൾ
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ