View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രമദത്തിന്റെ ...

ചിത്രംഓര്‍മ്മകള്‍ മരിക്കുമോ (1977)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on October 6, 2009
�chandramadathinte gandhamadanathile
charuroopamukhi
anugrahikkan nee arikathirikkumpol
anugrahikkan nee arikathirikkumpol
akale vishadangalakale.....
chandramadathinte....
charuroopamukhi ente charuroopamukhi

aarurithukkalumonnichu vidarum nin
adharapudathile mandahasam
athmavil njanathu variyaniyumpol
ahladamenikkenthorahladam

sapthaswarangalilothungunna ragamay
sarassilaliyunna himakanamay
modavum dukhavum pankidum nammalude
dampathyamethramel abhikamyam




----------------------------------

Added by devi pillai on October 6, 2009
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അകലേ വിഷാദങ്ങളകലേ...
ചന്ദ്രമദത്തിന്റെ.....
ചാരുരൂപമുഖീ... എന്റെ ചാരുരൂപമുഖീ


ആറുഋതുക്കളുമൊന്നിച്ചു വിടരും നിന്‍
അധരപുടത്തിലെ മന്ദഹാസം
ആത്മാവില്‍ ഞാനതു വാരിയണിയുമ്പോള്‍
ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം

സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്
സരസ്സിലലിയുന്ന ഹിമകണമായ്
മോദവും ദുഃഖവും പങ്കിടും നമ്മളുടെ
ദാമ്പത്യമെത്രമേല്‍ അഭികാമ്യം
വരികള്‍ ചേര്‍ത്തത്: Ralaraj

ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അകലേ വിഷാദങ്ങളകലേ...
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ
ചാരുരൂപമുഖീ... എന്റെ ചാരുരൂപമുഖീ ...

ആറുഋതുക്കളുമൊന്നിച്ചു വിടരും നിന്‍
അധരപുടത്തിലെ മന്ദഹാസം
ആറുഋതുക്കളുമൊന്നിച്ചു വിടരും നിന്‍
അധരപുടത്തിലെ മന്ദഹാസം
ആത്മാവില്‍ ഞാനതു വാരിയണിയുമ്പോള്‍
ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം
ആത്മാവില്‍ ഞാനതു വാരിയണിയുമ്പോള്‍
ആഹ്ലാദമെനിക്കെന്തൊരാഹ്ലാദം
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ ...

സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്
സരസ്സിലലിയുന്ന ഹിമകണമായ് ...

സപ്തസ്വരങ്ങളിലൊതുങ്ങുന്ന രാഗമായ്
സരസ്സിലലിയുന്ന ഹിമകണമായ്
മോഹവും ദുഃഖവും പങ്കിടും നമ്മളുടെ
ദാമ്പത്യമെത്രമേല്‍ അഭികാമ്യം
മോഹവും ദുഃഖവും പങ്കിടും നമ്മളുടെ
ദാമ്പത്യമെത്രമേല്‍ അഭികാമ്യം
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അനുഗ്രഹിക്കാന്‍ നീയരികത്തിരിക്കുമ്പോള്‍
അകലേ വിഷാദങ്ങളകലേ...
ചന്ദ്രമദത്തിന്റെ ഗന്ധമാദനത്തിലെ
ചാരുരൂപമുഖീ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാണം കള്ളനാണം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തൃപ്രയാറപ്പാ ശ്രീരാമാ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍