മലരേ മാതളമലരേ ...
ചിത്രം | ആ നിമിഷം (1977) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Vijayakrishnan VS on August 4, 2008 മലരേ.. മാതളമലരേ.. മദനന്‍ മധുപന്‍ മുരളീലോലന്‍ മധുരം നുകരാന്‍ വരവായി നിന്നെ മാറോടു ചേര്‍ക്കാന്‍ വരവായി.. ആയിരം തിരിയുള്ള ദീപം കൊളുത്തി ആകാശ തിരുനട തുറന്നു പാവനസ്നേഹത്തിന്‍ പുഷ്പാഞ്ജലിയുമായ് പാതിരാപ്പൂവുകള്‍ വിടര്‍ന്നു.. പാതിരാ പൂവുകള്‍ വിടര്‍ന്നു.. അനുരാഗ മാദകലഹരിയില്‍ മുഴുകി അഭിലാഷവാഹിനി ഒഴുകി സ്വര്‍ണ്ണത്തിന്‍ ചിറകുള്ള സ്വപ്നമരാളങ്ങള്‍ സ്വര്‍ഗ്ഗഗീതങ്ങളായ് പറന്നു.. സ്വര്‍ഗ്ഗ ഗീതങ്ങളായ് പറന്നു.. ---------------------------------- Added by Raghunathan/trmenon@rediffmail.com on December 1, 2008 malare...........maathala malare....... madanan madhupan muraleelolan madhuram nukaraan varavaayi, ninne maarodu cherkkaan varavaayi malare, maathala malare aayiram thiriyulla deepam koluthi aakaasha thirunada thurannu paavana snehathin pushpanjaliyumaay paathiraa poovukal vidarnnu... paathiraa poovukal vidarnnu malare, maathala malare........... anuraaga maadaka lahariyil muzhuki abhilaasha vaahini ozhuki swarnathin chirakulla swapna maraalangal swarga geethangalaay parannu swarga geethangalaay parannu malare, maathala malare |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അയലത്തെ ജനലിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മനസ്സേ നീയൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ചായം തേച്ച
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പാരിലിറങ്ങിയ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, ഷക്കീല ബാലകൃഷ്ണൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ