View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകൽക്കിളി ...

ചിത്രംസ്നേഹം (1977)
ചലച്ചിത്ര സംവിധാനംഎ ഭീം സിങ്ങ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010

പകൽ‌ക്കിളീ..പകൽക്കിളീ
പാതിവഴിയിൽ പാത തെറ്റി
പറന്ന മൈനയെ കണ്ടോ നീയാ
പറക്കും പാവയെ കണ്ടോ
(പകൽക്കിളീ..)

കണ്ണുപൊട്ടി പൂവുകൾ വിടരും
കായലോരപ്പറമ്പിൽ
വെളിച്ചമെന്തെന്നറിയാതിഴയും
ഇളയ കിളിയെത്തേടി
അലഞ്ഞുവോ അവൻ അലഞ്ഞുവോ
വാടിത്തളർന്നുവോ തേങ്ങിക്കരഞ്ഞുവോ
(പകൽക്കിളീ..)

മീനച്ചൂടിൽ നാവുകൾ നീളും
വീഥി നിഴലാലളന്നും
വസന്തമെന്തെന്നറിയാൻ കൊതിച്ചും
അലയുമിവനേത്തേടി
അണയുമോ അവൻ അണയുമോ
ശ്രുതിയിണങ്ങുമോ കാലം കനിയുമോ
(പകൽക്കിളീ..)

----------------------------------

Added by devi pillai on November 21, 2010
pakalkkilee pakalkkilee
paathivazhiyil paatha thetti
paranna mainaye kando neeyaa
parakkum paavaye kando

kannupottippoovukal vidarum
kaayalorapparambil
velichamenthennariyaathizhayum
ilayakiliye thedi
alanjuvo aval alanjuvi
vaadithalarnnuvo thengikkaranjuvo

meenachoodin naavukal neelum
veedhi nizhalaal alannum
vasanthamenthennariyaan kothichum
alayumivanethedi
anayumo avan anayumo
sruthiyinangumo kaalam kaniyumo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിയും ചിരിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജയ വിജയ
ഈണം പാടിതളർന്നല്ലോ
ആലാപനം : ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജയ വിജയ
സന്ധ്യയിന്നും പുലരിയെ തേടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജയ വിജയ
സ്വർണ്ണം പാകിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജയ വിജയ