View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രഘുപതിരാഘവ ...

ചിത്രംവേഴാമ്പല്‍ (അഹല്യാമോക്ഷം) (1977)
ചലച്ചിത്ര സംവിധാനംസ്റ്റാൻലി ജോസ്
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി സുശീല

വരികള്‍

Added by samshayalu on October 24, 2009
 raghupathiraaghavaraajaraaman
seetharaaman
oru munishaapam shilayay maattiyorahalyaye
ee ahalyaye ini oru punarjanmathilunarthumo unarthumooo

chandhanakkalappakonduzhuthilakkathoru
kannimannil ee thapovanaparnakeedeerathil
bharthrusaagamam swapnamkandunarum
bhaaminiyallo ekantha yoginiyallo njan
varumo naadhan varumoo ente vakshassil
kaalviralppoopathiyumo (Raghupathi...)

en premagouthaman shaapamoksham
enikkennu nalkum
ee thamassilninnennuyirthezhunnelkkum
darbhakal poovidum vaishakhasandhyakal
daahikkunnaval kaanuvan mohikkunnaval njan
varumo raaman varumo ente vasanthathin
youvanappoo vidarumo....(ragupathi..)


----------------------------------

Added by Susie on May 31, 2010

രഘുപതി രാഘവ രാജാരാമന്‍ സീതാരാമന്‍
ഒരു മുനിശാപം ശിലയായ് മാറ്റിയൊരഹല്യയെ
ഈ അഹല്യയെ ഇനി ഒരു പുനര്‍ജന്മത്തില്‍
ഉണര്‍ത്തുമോ ഉണര്‍ത്തുമോ

ചന്ദനക്കലപ്പകൊണ്ടുഴുതിളക്കാത്തൊരു
കന്നിമണ്ണില്‍ ഈ തപോവന പര്‍ണ്ണകുടീരത്തില്‍
ഭര്‍തൃസമാഗമം സ്വപ്നം കണ്ടുണരും
ഭാമിനിയല്ലോ ഏകാന്ത യോഗിനിയല്ലോ ഞാന്‍
വരുമോ നാഥന്‍ വരുമോ എന്റെ വക്ഷസ്സില്‍
കാല്‍വിരല്‍പ്പൂ പതിയുമോ
(രഘുപതി...)

എന്‍ പ്രേമ ഗൌതമന്‍ ശാപമോക്ഷം
എനിക്കെന്നു നല്‍കും
ഈ തമസ്സില്‍നിന്നെന്നുയിര്‍ത്തെഴുന്നേല്‍ക്കും
ദര്‍ഭകള്‍ പൂവിടും വൈശാഖ സന്ധ്യകള്‍
ദാഹിക്കുന്നവള്‍ കാണുവാന്‍ മോഹിക്കുന്നവള്‍ ഞാന്‍
വരുമോ രാമന്‍ വരുമോ എന്റെ വസന്തത്തിന്‍
യൌവനപ്പൂ വിടരുമോ
(രഘുപതി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രകുമാരിക്കു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തിരുവാകച്ചാർത്തിനു
ആലാപനം : ജെൻസി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മുത്തുകൾ കോർത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നാളെ നീയൊരു താരം
ആലാപനം : പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശ്രീ മഹാലക്ഷ്മി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍