സരോവരം പൂ ചൂടി ...
ചിത്രം | മുഹൂര്‍ത്തങ്ങള്‍ (1977) |
ചലച്ചിത്ര സംവിധാനം | പി എം ബെന്നി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Susie on November 29, 2009 സരോവരം പൂ ചൂടീ എന്‍ സഖി നിന്നെപ്പോലെ ഓമല്‍ സഖി നിന്നെപ്പോലെ സലജ്ജമാരെ തിരയുന്നു ഈ സാരസനയനങ്ങള്‍ സാരസനയനങ്ങള്‍ സരോവരം പൂ ചൂടീ എന്‍ സഖി നിന്നെപ്പോലെ ഓമല്‍ സഖി നിന്നെപ്പോലെ കൈതപ്പൂവിന്‍ അധരം നുകരും കാറ്റിനെന്തൊരു ലഹരി മണമുള്ള ചെമ്പക മലരിന്‍ കവിളില്‍ തഴുകും കാറ്റിനു ലഹരി നിന്‍ മുഖ സൌരഭ ലഹരിയിലൊഴുകും തെന്നലായെങ്കില്‍ ഞാനൊരു തെന്നലായെങ്കില്‍ (സരോവരം ) കാറ്റിന്‍ കൈകളില്‍ ഊഞ്ഞാലാടും കാടിനെന്തൊരു ലഹരി സുര പകരുന്നൊരു സുരഭീ മാസം പുണരും കാടിന് ലഹരി നിന്‍ പദ ചുംബന മുദ്രകള്‍ അണിയും മണ്‍തരിയായെങ്കില്‍ ഞാനൊരു മണ്‍തരിയായെങ്കില്‍ (സരോവരം) ---------------------------------- Added by jayalakshmi.ravi@gmail.com on March 7, 2011 Sarovaram poochoodee en sakhi ninneppole omalasakhi ninneppole salajjamaare thirayunnu ee saarasanayanangal saarasanayanangal sarovaram poochoodee en sakhi ninneppole omalasakhi ninneppole kaithappoovin adharam nukarum kaattinenthoru lahari manamulla chembakamalarin kavilil thazhukum kaattinu lahari nin mukhasourabha lahariyilozhukum thennalaayenkil njaanoru thennalaayenkil sarovaram poochoodee en sakhi ninneppole omalasakhi ninneppole kaattin kaikalil oonjaalaadum kaadinenthoru lahari sura pakarunnoru surabheemaasam punarum kaadinu lahari nin padachumbana mudrakalaniyum manthariyaayenkil njaanoru manthariyaayenkil (sarovaram....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തും പവിഴവും നിറനാഴി
- ആലാപനം : വാണി ജയറാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നെന്മേനി വാകപ്പൂ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പകല്‍ക്കിളി പറന്നുപോയ്
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍