View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശം പഴയൊരു ...

ചിത്രംടാക്സി ഡ്രൈവര്‍ (1977)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോഷി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍

വരികള്‍

Added by venu on November 15, 2009
ആകാശം പഴയൊരു മേല്‍ക്കൂര
തൂണില്ലാ തുണയില്ലാ ചുമരില്ലാ
ആകെ ചിതല്‍ തിന്ന മേല്‍ക്കൂര
ആയിരംകണ്ണുള്ളൊരു ഓലപ്പുര (ആകാശം)

ഇതുവഴി നക്ഷത്രകുടചൂടി
ഇരവുകളെഴുന്നള്ളി മറയുന്നു
പകലുകള്‍ മുറിവേറ്റ പദങ്ങളോടെ
അകലേ തലചുറ്റി വീഴുന്നു (ആകാശം)

ഇരുവഴി ജനനവും മരണവും വന്നിടയുന്നു
കരുനീക്കി മറയുന്നു
ഇടവേളയെത്രയെന്നറിയാതേ
ഇടയനിരുന്നെന്തോ പാടുന്നൂ (ആകാശം)

----------------------------------

Added by Susie on November 29, 2009
aakaasham pazhayoru melkkoora
thoonilla thunayilla chumarilla
aake chithal thinna melkkoora
aayiram kannulloru olappura (aakaasham)

ithuvazhi nakshathrakkuda choodi
iravukal ezhunnalli marayunnu
pakalukal murivetta padangalode
akale thala chutti veezhunnu (aakaasham)

iru vazhi jananavum maranavum vann-
idayunnu karu neekki marayunnu
idavela ethrayennariyaathe
idayanirunnentho paadunnu (aakaasham)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാരീരാരാരോ (മുള്‍മുടി ചൂടിയ)
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോഷി
സ്വര്‍ഗ്ഗലോകനാഥനാം യഹോവയേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീധരന്‍ നായര്‍   |   സംഗീതം : ജോഷി