View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താലപ്പൊലിയോടെ ...

ചിത്രംഹര്‍ഷബാഷ്പം (1977)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനകെ എച് ഖാന്‍ സാഹിബ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by venu on October 24, 2009
താലപ്പൊലിയോടെ നീയണഞ്ഞു
നീലമിഴിയുമായ് ആത്മസഖീ
ചന്ദമുതിരും നിന്‍ മേനിയതില്‍
ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ)

സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു
മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു
തങ്കക്കിനാവിന്റെ പൂവനത്തില്‍
തങ്കമെനിക്കു വിരുന്നൊരുക്കി
തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ)

വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ്
ഒടുവില്‍നീയെത്തി മണിയറയില്‍
ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു
താരുണ്യദാഹത്തിന്‍ തേന്‍ നുകരും
താരുണ്യദാഹത്തിന്‍ തേന്‍ നുകരും (താലപ്പൊലിയോടെ)

----------------------------------

Added by devi pillai on October 24, 2009
 thalappoliyode neeyananju
neelamizhiyumay athmasakhi
chanthamuthirum ninmeniyathil
chandanam poosiyathethusilpi

snehamennullil thapassirunnu
moham manassil thalirthirunnu
thankakkinavinte poovanathil
thankamenikku virunnorukki
thankamenikku virunnorukki

vidaran vithumbunna poomottumay
oduvil neeyethi maniyarayil
oruchithrasalabhamay ninnilamarnnu
tharunyadahathin then nukarum
tharunyadahathin then nukarum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം കാതമകലെയാണെങ്കിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എച് ഖാന്‍ സാഹിബ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വെള്ളപ്പുടവയുടുത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എകാദശി ദിനമുണർന്നു
ആലാപനം : ജെൻസി   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍