View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുരുഷാന്തരങ്ങളെ ...

ചിത്രംതാലപ്പൊലി (1977)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Added by devi pillai on July 7, 2008
ആ.......
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണീവര്‍ണ്ണാ
നിന്നോടക്കുഴലിന്റെ സംഗീതം കേട്ടുണരും
വൃന്ദാവന രാധ ഞാന്‍
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....

ഉന്മദ മദന മനോരഥമുണരുന്ന
മന്മഥ പൌര്‍ണമീ രജനികളില്‍....
ഉന്മദ മദന മനോരഥമുണരുന്ന
മന്മഥ പൌര്‍ണമീ രജനികളില്‍
നിന്‍ നഖ ലാളനത്താല്‍ എന്മേനി നിറയുവാന്‍
എന്നും കൊതിക്കുന്ന രാധിക ഞാന്‍
(പുരുഷാന്തരങ്ങളെ....)

മന്ദാരമരന്ദങ്ങള്‍എന്നില്‍ നീ പകര്‍ന്നീടും
അസുലഭ യാമങ്ങളില്‍....
മന്ദാരമരന്ദങ്ങള്‍എന്നില്‍ നീ പകര്‍ന്നീടും
അസുലഭ യാമങ്ങളില്‍....
നിന്‍ തിരുമാറിലെ വക്ഷോജകുങ്കുമത്താല്‍
ശൃംഗാര കുറിയിടും രാധിക ഞാന്‍

പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....



----------------------------------

Added by jayalakshmi.ravi@gmail.com on December 1, 2009
Aa...aa...aa...
Purushaantharangale mayilppeeli chooticha mazhamukilvarnnaa manivarnna
innotakkuzhalinte sangeetham kettunarum vrundaavanaraadha njaan....
purushaantharangale mayilppeeli chooticha mazhamukilvarnnaa manivarnna...
kannaa....kannaa.....

unmadamadana manoradhamunarunna manmadapournamee rajanikalil....
unmadamadana manoradhamunarunna manmadapournamee rajanikalil
nin nakhalaalanathaal enmeni nirayuvaan ennum kothiykkunna raadhika njaan.....

purushaantharangale mayilppeeli chooticha mazhamukilvarnnaa manivarnna...
kannaa....kannaa.....

mandaaramarandangal ennil nee pakarnneetum asulabhayaamangalil...
mandaaramarandangal ennil nee pakarnneetum asulabhayaamangalil...
nin thirumaarile vakshojakumkumathaal srungaarakkuriyitum raadhika njaan...

purushaantharangale mayilppeeli chooticha mazhamukilvarnnaa manivarnna
innotakkuzhalinte sangeetham kettunarum vrundaavanaraadha njaan....
purushaantharangale mayilppeeli chooticha mazhamukilvarnnaa manivarnna...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീവാഴും കോവിലിൽ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ചേരി വിശ്വനാഥ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രിയസഖി പോയ്‌വരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചേരി വിശ്വനാഥ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വൃശ്ചികക്കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചേരി വിശ്വനാഥ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനി ഞാൻ കരയുകയില്ല
ആലാപനം : പി സുശീല   |   രചന : ചേരി വിശ്വനാഥ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി